പെർത്ത് ടെസ്റ്റ്: ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 150ന് ഓൾഔട്ട്; പന്തും നിതീഷ് റെഡ്ഡിയും രക്ഷിച്ചത് വലിയ നാണക്കേടിൽ നിന്നും
പെർത്തിൽ നടക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 150 റൺസിന് ഓൾഔട്ടായി. ഒരു ഘട്ടത്തിൽ 6 വിക്കറ്റ് നഷ്ടത്തിൽ 73 എന്ന നിലയിൽ തകർച്ചയിലായ ഇന്ത്യൻ ഇന്നിങ്സിനെ ഋഷഭ് പന്തും, നിതീഷ് കുമാർ റെഡ്ഢിയും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനമാണ് നാണക്കേടിൽ നിന്നും രക്ഷിച്ചത്.. ഇരുവരും ചേർന്ന് ഏഴാം വിക്കറ്റിൽ വിലപ്പെട്ട 48 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. ഓപ്പണർമാരായ യശസ്വി ജയ്‌സ്വാളും (0) ദേവ്ദത്ത് പടിക്കലും (0) റണ്ണൊന്നും നേടിയില്ല.. വിരാട് കോഹ്‌ലിയും (5) നിരാശപ്പെടുത്തിയതോടെ ഇന്ത്യ തകർച്ച മണത്തു.
മികച്ച രീതിയിൽ കളിച്ച കെഎൽ രാഹുലും 26 (74) പുറത്തായതോടെ ഇന്ത്യ തകർച്ച മണത്തു. ഒരു ഘട്ടത്തിൽ 73 റൺസിന് 6 വിക്കറ്റ് നഷ്ടമായ ഇന്ത്യയെ ഋഷഭ് പന്തും (37) നിതീഷ് കുമാർ റെഡ്ഡിയും (41) ചേർന്നാണ് രക്ഷപ്പെടുത്തിയത്. ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് 48 റൺസ് കൂട്ടിച്ചേർത്തു.
എന്നാൽ, പന്ത് പുറത്തായതോടെ ഇന്ത്യ വീണ്ടും പ്രതിസന്ധിയിലായി. ഹർഷിത് റാണ (7), ബുംറ (8), റെഡ്ഡി (41) എന്നിവരും പെട്ടെന്ന് പുറത്തായി. ഇതോടെ 150 റൺസിന് ഇന്ത്യൻ ഇന്നിംഗ്സ് അവസാനിച്ചു.
ഓസ്ട്രേലിയയ്ക്കു വേണ്ടി ജോഷ് ഹേസൽവുഡ് 4 വിക്കറ്റും, മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, മിച്ചൽ മാർഷ് എന്നിവർ 2 വിക്കറ്റ് വീതവും വീഴ്ത്തി.