For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

ജയിക്കാനുള്ളതെല്ലാം നൽകി രോഹിത്; കളഞ്ഞുകുളിച്ച് കോഹ്‌ലിയും കൂട്ടരും.. ഇന്ത്യക്ക് നാണം കെട്ട തോൽവി

10:15 PM Aug 04, 2024 IST | admin
UpdateAt: 10:26 PM Aug 04, 2024 IST
ജയിക്കാനുള്ളതെല്ലാം നൽകി രോഹിത്  കളഞ്ഞുകുളിച്ച് കോഹ്‌ലിയും കൂട്ടരും   ഇന്ത്യക്ക് നാണം കെട്ട തോൽവി

കൊളംബോയിൽ നടന്ന രണ്ടാം ഏകദിന മത്സരത്തിൽ ശ്രീലങ്ക ഇന്ത്യയെ 32 റൺസിന് പരാജയപ്പെടുത്തി. ആദ്യ മത്സരം സമനിലയിൽ അവസാനിച്ചതിനാൽ ഇതോടെ പരമ്പരയിൽ 1-0ത്തിന് ശ്രീലങ്ക മുന്നിലെത്തി. ഇന്ത്യൻ ഇന്നിങ്സിൽ 44 പന്തുകളിൽ 64 റൺസുമായി നായകൻ രോഹിത് ശർമ്മ മിന്നും തുടക്കം നൽകിയെങ്കിലും, പിന്നീട് ലങ്കൻ സ്പിന്നർ ജെഫറെ വാണ്ടർസെയ് തുടർച്ചയായി ആറ് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചു.

ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കാമിൻഡു മെൻഡിസ് (40), ദുനിത് വെല്ലാല (39) എന്നിവരുടെ മികച്ച പ്രകടനത്തിൽ ശ്രീലങ്ക 9 വിക്കറ്റ് നഷ്ടത്തിൽ, 240 റൺസ് നേടി. വാഷിംഗ്ടൺ സുന്ദറിന്റെ മൂന്ന് വിക്കറ്റ് പ്രകടനമാണ് ഇന്ത്യൻ ബൗളിംഗ് നിരയിൽ എടുത്തുപറയേണ്ടത്.

Advertisement

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് സ്വപ്നതുല്യമായ തുടക്കമാണ് രോഹിത് ശർമ്മ നൽകിയത്. രോഹിത് ശർമ (64) പവർപ്ലേയിൽ തന്നെ അർദ്ധ സെഞ്ചുറി നേടിയെങ്കിലും ശ്രീലങ്കൻ ബൗളർമാരുടെ മികച്ച പ്രകടനം ഇന്ത്യൻ ബാറ്റിംഗ് നിരയെ തകർത്തു. ഓപ്പണർ ശുബ്മാൻ ഗിൽ (35), അക്സർ പട്ടേൽ (44) എന്നിവർ മാത്രമാണ് ഇന്ത്യൻ ബാറ്റിങ് നിരയിൽ പൊരുതിനോക്കിയത്.

സൂപ്പർതാരം വിരാട് കോഹ്ലി 19 പന്തിൽ 14 റൺസ് നേടിയപ്പോൾ, ശിവം ദുബെ, കെ എൽ രാഹുൽ എന്നിവർ റൺസൊന്നും നേടാതെ മടങ്ങി. സ്ററീയസ് അയ്യർ (7), വാഷിംഗ്ടൺ സുന്ദർ (15), കുൽദീപ് യാദവ് (7), മുഹമ്മദ് സിറാജ് (4), അർശ്ദീപ് സിങ് (3*) എണ്ണിയങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സംഭാവനകൾ.

Advertisement

ലങ്കക്കായി ജെഫ്രി വാൻഡർസേ ആറ് വിക്കറ്റ് വീഴ്ത്തി, ടോപ് ഓർഡറിനെ തകർത്തപ്പോൾ, ചരിത് അസലങ്ക മൂന്ന് വിക്കറ്റുകൾ നേടി വിജയം പൂർത്തിയാക്കി. ഇതോടെ ഇന്ത്യ 42.2 ഓവറിൽ 208 റൺസിന് ഓൾ ഔട്ട് ആയി. ഈ തോൽവിയോടെ പരമ്പരയിൽ ഇന്ത്യയ്ക്ക് സമനില നേടാനുള്ള അവസരം മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഓഗസ്റ്റ് 6-ന് നടക്കുന്ന മൂന്നാം ഏകദിനം ഇരു ടീമുകൾക്കും നിർണായകമാകും.

Advertisement
Advertisement