ഷാര്‍ജയില്‍ ദുരന്തം, ഇന്ത്യ ഓസീസിനോട് തോറ്റു, ഇനി പാക് കാരുണ്യം കാത്തിരിക്കണം
ഷാര്‍ജയില്‍ നടന്ന വനിതാ ട്വന്റി20 ലോകകപ്പ് നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടു. ഒമ്പത് റണ്‍സിനാണ് ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തു. ഗ്രേസ് ഹാരിസ് (40), തഹ്ലിയ മഗ്രാത് (32), എല്ലിസ് പെറി (32) എന്നിവരാണ് ഓസ്‌ട്രേലിയന്‍ ഇന്നിംഗ്‌സിന് നട്ടെല്ലായത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 47 പന്തില്‍ നിന്ന് പുറത്താകാതെ 54 റണ്‍സെടുത്തെങ്കിലും മറ്റ് ബാറ്റര്‍മാര്‍ക്ക് തിളങ്ങാനായില്ല.
ഇന്ത്യയ്ക്ക് വേണ്ടി രേണുക താക്കൂര്‍, ദീപ്തി ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി സോഫി മോളിനെക്‌സ് രണ്ട് വിക്കറ്റ് നേടി.
ഈ തോല്‍വിയോടെ ഇന്ത്യയുടെ സെമിഫൈനല്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. ഇനി പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെ അട്ടിമറിച്ചാല്‍ മാത്രമേ ഇന്ത്യക്ക് സെമിയിലെത്താന്‍ സാധ്യതയുള്ളൂ. തിങ്കളാഴ്ച്ചയാണ് പാകിസ്ഥാന്‍-ന്യൂസിനല്‍ഡ് മത്സരം.