ടോസ് ജയം രോഹിതിന്; ഇന്ത്യൻ ടീമിൽ സർപ്രൈസ് മാറ്റങ്ങൾ.. ആദ്യം ബാറ്റ് ചെയ്യാൻ ഇന്ത്യ
ബോർഡർ-ഗാവസ്‌കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ 295 റൺസിന്റെ തകർപ്പൻ വിജയം നേടിയ ഇന്ത്യ, അഡ്‌ലെയ്ഡ് ഓവലിൽ നടക്കുന്ന പിങ്ക് ബോൾ ടെസ്റ്റിലും മികച്ച പ്രകടനം തുടരാൻ ലക്ഷ്യമട്ടാണ് ഇറങ്ങുന്നത്. നായകൻ രോഹിത് ശർമ്മ ആദ്യ ഇലവനിൽ തിരിച്ചെത്തിയെങ്കിലും കെഎൽ രാഹുലും, യശസ്‌വി ജയ്‌സ്വാളും ഓപ്പണിങ്ങിൽ തുടരും.
രോഹിത് മധ്യനിരയിൽ
ക്യാപ്റ്റൻ രോഹിത് ശർമ്മ മധ്യനിരയിലാണ് ബാറ്റിംഗ് ചെയ്യുക. പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ രോഹിത് കളിച്ചിരുന്നില്ല. സ്റ്റാർ സ്പിന്നർ രവിചന്ദ്രൻ അശ്വിനും, വിശ്വസ്തനായ ബാറ്റർ ശുഭ്മാൻ ഗില്ലും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. വാഷിംഗ്ടൺ സുന്ദർ , ദേവ്പദത്ത് പടിക്കൽ, ധ്രുവ് ജുറേൽ എന്നിവർ പുറത്തായി. പരിക്കേറ്റ ജോഷ് ഹേസൽവുഡിന് പകരം ഓസ്ട്രേലിയയ്ക്ക് വേണ്ടി സ്കോട്ട് ബോളണ്ട് ആദ്യ ഇലവനിൽ ഇടം നേടി.
ഇന്ത്യൻ ടീം:
യശസ്വി ജയ്‌സ്വാൾ
കെഎൽ രാഹുൽ
ശുഭ്മാൻ ഗിൽ
വിരാട് കോഹ്‌ലി
ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ)
രോഹിത് ശർമ്മ (ക്യാപ്റ്റൻ)
നിതീഷ് കുമാർ റെഡ്ഡി
ആർ അശ്വിൻ
ഹർഷിത് റാണ
ജസ്പ്രീത് ബുംറ
മുഹമ്മദ് സിറാജ്
ഓസ്ട്രേലിയൻ ടീം:
ഉസ്മാൻ ഖവാജ
നഥാൻ മക്സ്വീനി
മാർനസ് ലബുഷെയ്ൻ
സ്റ്റീവ് സ്മിത്ത്
ട്രാവിസ് ഹെഡ്
മിച്ചൽ മാർഷ്
അലക്സ് കാരി (വിക്കറ്റ് കീപ്പർ)
പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ)
മിച്ചൽ സ്റ്റാർക്ക്
നഥാൻ ലിയോൺ
സ്കോട്ട് ബോളണ്ട്
പിച്ചും കാലാവസ്ഥയും
അഡ്‌ലെയ്ഡ് ഓവലിലെ പിച്ചിൽ പുല്ലിന്റെ അംശം കാണാം. കളി പുരോഗമിക്കുമ്പോൾ ബാറ്റിംഗിന് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ. മഴയ്ക്കും സാധ്യതയുണ്ട്.