പെർത്ത് ടെസ്റ്റ്; ടോസ് ജയം ഇന്ത്യക്ക്.. രണ്ട് വമ്പൻ താരങ്ങളെ ഒഴിവാക്കി ഇന്ത്യ; ടീം ഇങ്ങനെ
പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു. ടോസ് നേടിയ സ്റ്റാൻഡ് ഇൻ നായകൻ ജസ്പീത് ഭുമ്ര സംശയമേതുമില്ലാതെ ആദ്യം ബാറ്റ് ചെയ്യുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഇന്ത്യൻ ടീമിൽ ഏറ്റവും പരിചയസമ്പന്നരായ സ്പിന്നർമാരായ അശ്വിനും, ജഡേജയുമില്ല.. പകരം വാഷിംഗ്ടൺ സുന്ദർ കളിക്കും. നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ എന്നിവർ ഇന്ത്യൻ ടീമിൽ അരങ്ങേറും.
ഇന്ത്യൻ ടീം ഇലവൻ:
യശസ്വി ജയ്‌സ്വാൾ
കെ.എൽ രാഹുൽ
ദേവ്ദത്ത് പടിക്കൽ
വിരാട് കോഹ്‌ലി
ഋഷഭ് പന്ത്
ധ്രുവ് ജുറൽ
വാഷിംഗ്ടൺ സുന്ദർ
നിതീഷ് കുമാർ റെഡ്ഡി
ഹർഷിത് റാണ
ജസ്പ്രീത് ബുംറ (ക്യാപ്റ്റൻ)
മുഹമ്മദ് സിറാജ്
ഓസ്ട്രേലിയൻ ടീം ഇലവൻ:
നഥാൻ മക്സ്വീനി
ഉസ്മാൻ ഖവാജ
മാർനസ് ലബുഷെയ്ൻ
സ്റ്റീവൻ സ്മിത്ത്
ട്രാവിസ് ഹെഡ്
മിച്ചൽ മാർഷ്
അലക്സ് കാരി (വിക്കറ്റ് കീപ്പർ)
പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ)
മിച്ചൽ സ്റ്റാർക്ക്
നഥാൻ ലിയോൺ
ജോഷ് ഹേസൽവുഡ്
ഇന്ത്യൻ നായകൻ ബുംറയുടെ പ്രതികരണം:
"നല്ല വിക്കറ്റാണെന്ന് തോന്നുന്നു. ഞങ്ങളുടെ ബാറ്റർമാർക്കും ഞങ്ങളുടെ ടീമിനും [WACA] ഒരു മികച്ച അനുഭവമായിരുന്നു. 2018-ൽ ഞങ്ങൾ ഇവിടെ ഒരു ടെസ്റ്റ് കളിച്ചു, അതിനാൽ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് ഞങ്ങൾക്കറിയാം. ആദ്യ സെഷന് ശേഷം വിക്കറ്റ് വേഗത്തിലാകും."
കമ്മിൻസിന്റെ പ്രതികരണം:
"ഏതാണ്ട് 50-50, രണ്ട് തരത്തിലും ഞങ്ങൾക്ക് സന്തോഷമുണ്ട്. ഫ്രഷ് ആയി അനുഭവപ്പെടുന്നു, ഞങ്ങൾ കളിക്കുന്ന ഏത് ഫോർമാറ്റും ശക്തമായി പോരാടാനാണ് ശ്രമിക്കുന്നത്."
മറ്റ് വിവരങ്ങൾ:
സ്റ്റീവൻ സ്മിത്തിന് പരിക്കില്ലെന്ന് സ്ഥിരീകരിച്ചു.
നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ എന്നിവർക്ക് ഇന്ത്യൻ ടെസ്റ്റ് ക്യാപ്പ് ലഭിച്ചു.
ഡാരൻ ലെഹ്മാൻ നഥാൻ മക്സ്വീനിക്ക് ഓസ്ട്രേലിയൻ ക്യാപ്പ് സമ്മാനിച്ചു.