സഞ്ജു തെറിയ്ക്കുമോ, മൂന്നാം ടി20യ്ക്കുളള ഇന്ത്യന്‍ ടീമിങ്ങനെ
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരം രാജ്കോട്ടിലാണ് നടക്കുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ നിലവില്‍ ഇന്ത്യ 2-0 ന് മുന്നിട്ട് നില്‍ക്കുകയാണ്. മൂന്നാം ടി20 കൂടി ജയിക്കാനായാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.
ടീമില്‍ മാറ്റങ്ങള്‍ ഉണ്ടാകുമോ?
ഓപ്പണര്‍ സഞ്ജു സാംസണും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും മോശം ഫോമിലാണ്. ചെന്നൈയില്‍ നടന്ന രണ്ടാം ടി20യില്‍ സഞ്ജു 5 റണ്‍സും സൂര്യ 12 റണ്‍സും മാത്രമേ നേടിയുള്ളൂ. ആദ്യ ടി20യിലും ഇരുവരും നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍, മൂന്നാം ടി20യിലും സഞ്ജു ടീമില്‍ തുടരുമെന്നാണ് സൂചന. സഞ്ജുവിനൊപ്പം കഴിഞ്ഞ മത്സരം കളിച്ച മറ്റൊരു വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറളും കാര്യമായ പ്രകടനം കാഴ്ച്ചവെക്കാത്തത് മലയാളി താരത്തിന് ആശ്വാസമായി. അതെസമയം സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി ഇന്നും കളിക്കാന്‍ സാധ്യതയില്ല.
സാധ്യതാ ഇലവന്:
അഭിഷേക് ശര്‍മയും സഞ്ജുവും ഓപ്പണിംഗ് ചെയ്യും. മൂന്നാമത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവോ തിലക് വര്‍മയോ ആയിരിക്കും. ഹാര്‍ദിക് പാണ്ഡ്യ അഞ്ചാമനായി ഇറങ്ങും. ചെന്നൈയില്‍ കളിച്ച ധ്രുവ് ജുറലിന് പകരം ശിവം ദുബെ ടീമിലിടം നേടിയേക്കും.
വാഷിംഗ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ് എന്നിവരായിരിക്കും മറ്റ് താരങ്ങള്‍.
ഇന്ത്യന്‍ ടീം:
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, രമണ്‍ദീപ് സിംഗ്, ശിവം ദുബെ, അക്സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്ണോയ്, വാഷിംഗ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറള്‍