For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

പ്ലെയിംഗ് ഇലവനില്‍ സ്ഥാനമുറപ്പിച്ച് സഞ്ജു, ടീം ഇന്ത്യ ഇങ്ങനെ

03:06 PM Jan 20, 2025 IST | Fahad Abdul Khader
Updated At - 03:06 PM Jan 20, 2025 IST
പ്ലെയിംഗ് ഇലവനില്‍ സ്ഥാനമുറപ്പിച്ച് സഞ്ജു  ടീം ഇന്ത്യ ഇങ്ങനെ

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്ക് ഇന്ത്യ ഒരുങ്ങിക്കഴിഞ്ഞു. കൊല്‍ക്കത്തയില്‍ 22ന് ആരംഭിക്കുന്ന പരമ്പരയില്‍ അഞ്ച് മത്സരങ്ങളാണ് ഉളളത്. ആദ്യ മത്സരത്തിനുള്ള ഇന്ത്യന്‍ പ്ലേയിംഗ് ഇലവന്‍ ആരാധകരുടെ ആകാംക്ഷയ്ക്ക് വിഷയമാണ്. മലയാളി താരം സഞ്ജു സാംസണ്‍ അടക്കം ഇന്ത്യന്‍ ടീമിലുണ്ട്.

സഞ്ജു സാംസണ്‍ ഇന്ത്യയ്ക്കായി കളിയ്ക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. ഓപ്പണറായി തന്നെയാകും സഞ്ജു ഇന്ത്യയ്ക്കായി കളിയ്ക്കുക. എന്നാല്‍ മൂന്നാം സ്ഥാനത്ത് ആരിറങ്അങും എന്നതിനെ സംബന്ധിച്ചാണ് ആശയക്കുഴപ്പം.

Advertisement

സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന ടീമിന്റെ സാധ്യതാ ഇലവന്‍ ഇങ്ങനെ:

ഓപ്പണര്‍മാര്‍: അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍

Advertisement

മധ്യനിര:

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍) / തിലക് വര്‍മ്മ - മൂന്നാം നമ്പര്‍ ആര്‍ക്കാകുമെന്നതാണ് പ്രധാന ചോദ്യം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം നമ്പറില്‍ മികച്ച പ്രകടനം കാഴ്ചവെച്ച തിലക് വര്‍മ്മയ്ക്ക് സൂര്യ സ്ഥാനം വിട്ടുകൊടുക്കുമോ?

Advertisement

മറ്റ് താരങ്ങള്‍

ഹാര്‍ദിക് പാണ്ഡ്യ
നിതീഷ് കുമാര്‍ റെഡ്ഡി

വിക്കറ്റ് കീപ്പര്‍: സഞ്ജു സാംസണ്‍

ഫിനിഷര്‍: റിങ്കു സിംഗ്

ബൗളര്‍മാര്‍:

മുഹമ്മദ് ഷമി (നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ്)
അര്‍ഷ്ദീപ് സിംഗ്
അക്സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍)
വരുണ്‍ ചക്രവര്‍ത്തി

Advertisement