For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

നിര്‍ണ്ണായകമായ നാല് മാറ്റങ്ങള്‍, പൂനെയില്‍ ടീം ഇന്ത്യ അടിമുടി മാറും

12:46 PM Oct 23, 2024 IST | admin
UpdateAt: 12:46 PM Oct 23, 2024 IST
നിര്‍ണ്ണായകമായ നാല് മാറ്റങ്ങള്‍  പൂനെയില്‍ ടീം ഇന്ത്യ അടിമുടി മാറും

ന്യൂസിലന്‍ഡിനെതിരെ പൂനെയില്‍ വ്യാഴായിച്ച ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ആദ്യ ടെസ്റ്റിലെ അപ്രതീക്ഷിത തോല്‍വിക്ക് പിന്നാലെ പരമ്പരയില്‍ ഒപ്പമെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ പടയുടെ ഇറങ്ങുന്നത്.

ആദ്യ ടെസ്റ്റിലെ തകര്‍ച്ചയ്ക്ക് ശേഷം ടീമില്‍ നിരവധി മാറ്റങ്ങള്‍ ഉറപ്പാണ്. പരിക്കില്‍ നിന്ന് മുക്തനായ ശുഭ്മാന്‍ ഗില്ലിന്റെ തിരിച്ചുവരവാണ് ഏറെ ശ്രദ്ധേയമായ കാര്യം. ഗില്‍ തിരിച്ചെത്തുന്നതോടെ ബാറ്റിംഗ് നിരയില്‍ ആര്‍ക്കാകും സ്ഥാനം നഷ്ടമാകുക എന്നതാണ് ആകാംക്ഷയുണര്‍ത്തുന്നത്. പ്രധാനമായും മൂന്ന് മാറ്റങ്ങളാണ് ഇന്ത്യന്‍ ടീം പ്രതീക്ഷിക്കുന്നത്.

Advertisement

സാധ്യതാ ഇന്ത്യന്‍ ടീം:

ഓപ്പണര്‍മാരായി രോഹിത് ശര്‍മ്മയും യശസ്വി ജയ്സ്വാളും തുടരും.

Advertisement

മൂന്നാം നമ്പറില്‍ ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തും.

നാലാമനായി വിരാട് കോലിയും അഞ്ചാമനായി റിഷഭ് പന്തും കളിക്കും.

Advertisement

ആറാം നമ്പറില്‍ കെ.എല്‍ രാഹുലിന് പകരം സര്‍ഫറാസ് ഖാന്‍ കളിക്കുമെന്നാണ് സൂചന.

ഏഴാമനായി രവീന്ദ്ര ജഡേജയും പ്രധാന സ്പിന്നറായി അശ്വിനും കളിക്കും.

മൂന്നാം സ്പിന്നറായി കുല്‍ദീപ് യാദവിന് പകരം വാഷിംഗ്ടണ്‍ സുന്ദര്‍ ടീമിലെത്താന്‍ സാധ്യതയുണ്ട്.

പേസ് ആക്രമണത്തില്‍ ജസ്പ്രീത് ബുംറ തുടരും. മുഹമ്മദ് സിറാജിന് പകരം ആകാശ് ദീപ് ടീമിലെത്തും.

പ്രധാനമായും ഉയരുന്ന ചോദ്യങ്ങള്‍?

ശുഭ്മാന്‍ ഗില്ലിന്റെ തിരിച്ചുവരവ് ബാറ്റിംഗ് നിരയില്‍ എന്ത് മാറ്റങ്ങളാണ് വരുത്തുക?
കെ.എല്‍ രാഹുലിന് അവസാന അവസരം ലഭിക്കുമോ?
വാഷിംഗ്ടണ്‍ സുന്ദറിന് ടീമില്‍ ഇടം നേടാനാകുമോ?
ആകാശ് ദീപ് ടീമിലെത്തുമോ?

ഇന്ത്യന്‍ ടീമിന്റെ തിരിച്ചുവരവ് കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കാം!

Advertisement