For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

ഇന്ത്യന്‍ ടീം പ്രഖ്യാപനം ഉടന്‍!, സഞ്ജുവിന്റെ മാസ് എന്‍ട്രി

08:07 PM Jan 11, 2025 IST | Fahad Abdul Khader
UpdateAt: 08:07 PM Jan 11, 2025 IST
ഇന്ത്യന്‍ ടീം പ്രഖ്യാപനം ഉടന്‍   സഞ്ജുവിന്റെ മാസ് എന്‍ട്രി

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കും. അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമിനെ ഈ ആഴ്ച തന്നെ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്.

ടീമിലെ സാധ്യതകള്‍:

ഓപ്പണര്‍മാര്‍: സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ. യശസ്വി ജയ്സ്വാളിനെ ഏകദിന പരമ്പരയ്ക്കും ചാമ്പ്യന്‍സ് ട്രോഫിക്കുമായി കരുതിവച്ചിരിക്കുന്നതിനാല്‍ ടി20 പരമ്പരയില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ല.

Advertisement

മധ്യനിര: തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്.

ഓള്‍റൗണ്ടര്‍മാര്‍: ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി. റിയാന്‍ പരാഗിന്റെ ഫിറ്റ്‌നസ് വ്യക്തമല്ല.

Advertisement

ബൗളര്‍മാര്‍: അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ, ആവേശ് ഖാന്‍. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മായങ്ക് യാദവ് എന്നിവരെ പരിഗണിക്കാന്‍ സാധ്യതയില്ല.

സ്പിന്നര്‍മാര്‍: വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, അക്‌സര്‍ പട്ടേല്‍.

Advertisement

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര, ചാമ്പ്യന്‍സ് ട്രോഫി എന്നിവയ്ക്കുള്ള ടീമിനെ കുറിച്ചും സെലക്ടര്‍മാര്‍ ചര്‍ച്ച ചെയ്യും. എന്നാല്‍ ഇത് സംബന്ധിച്ച അന്തിമ പ്രഖ്യാപനം അടുത്ത ആഴ്ചയേ ഉണ്ടാകൂ.

Advertisement