സഞ്ജു ഇന്‍, പന്ത് ഔട്ട്: ഷമിയുടെ തിരിച്ചുവരവ്, ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ സഞ്ജു സാംസണും ഇടം നേടിയപ്പോള്‍ റിഷഭ് പന്തിനെ ഒഴിവാക്കി. പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന മുഹമ്മദ് ഷമി ടീമിലേക്ക് തിരിച്ചെത്തി. അക്ഷര്‍ പട്ടേല്‍ വൈസ് ക്യാപ്റ്റനാകും.
യുവതാരം ധ്രുവ് ജുറല്‍ രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ടീമിലുണ്ട്. ഓസ്ട്രേലിയയിലെ മികച്ച പ്രകടനത്തിന് നിതീഷ് കുമാര്‍ റെഡ്ഡിയും ടീമില്‍ ഇടം നേടി. പരിക്കേറ്റ റിയാന്‍ പരാഗിനെ പരിഗണിച്ചില്ല.
ഇന്ത്യന്‍ ടീം:
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍)
സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍)
അഭിഷേക് ശര്‍മ്മ
തിലക് വര്‍മ്മ
ഹാര്‍ദിക് പാണ്ഡ്യ
റിങ്കു സിംഗ്
നിതീഷ് കുമാര്‍ റെഡ്ഡി
അക്ഷര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍)
ഹര്‍ഷിത് റാണ
അര്‍ഷ്ദീപ് സിംഗ്
മുഹമ്മദ് ഷമി
വരുണ്‍ ചക്രവര്‍ത്തി
രവി ബിഷ്‌ണോയ്
വാഷിംഗ്ടണ്‍ സുന്ദര്‍
ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍)
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ജനുവരി 22ന് ആരംഭിക്കും.