For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

അവിശ്വസനീയമായ പതനം; കളി ഓസീസിന്റെ കയ്യിൽ കൊടുത്ത് ഇന്ത്യ

11:53 AM Dec 06, 2024 IST | Fahad Abdul Khader
Updated At - 12:00 PM Dec 06, 2024 IST
അവിശ്വസനീയമായ പതനം  കളി ഓസീസിന്റെ കയ്യിൽ കൊടുത്ത് ഇന്ത്യ

അഡ്‌ലെയ്ഡിൽ ഇന്ത്യയ്ക്ക് തുടക്കത്തിൽ തിരിച്ചടി; ഉച്ചഭക്ഷണ സമയത്ത് നാല് വിക്കറ്റ് നഷ്ടം.. 69/1 എന്ന നിലയിൽ നിന്ന് ഇന്ത്യൻ ഇന്നിംഗ്സ് 81/4 എന്ന നിലയിലേക്ക് കൂപ്പുകുത്തി

ബോർഡർ-ഗാവസ്‌കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് തുടക്കത്തിൽ തിരിച്ചടി. ഉച്ചഭക്ഷണ സമയത്ത് ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 82 റൺസ് എന്നനിലയിലാണ്. ഓസ്ട്രേലിയയ്ക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. പെർത്ത് ടെസ്റ്റിലെ ഹീറോകളായ യശസ്‌വി ജെയ്‌സ്വാളും, വിരാട് കോഹ്‌ലിയും അഡലൈഡിൽ ആദ്യ ഇന്നിങ്സിൽ നിരാശപ്പെടുത്തി. രോഹിത് ശർമ്മയും ഋഷഭ് പന്തുമാണ് നിലവിൽ ക്രീസിൽ.

Advertisement

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് തുടക്കം മോശമായിരുന്നു. ജയ്‌സ്വാൾ ഇന്നിങ്സിന്റെ ആദ്യ പന്തിൽ തന്നെ മിച്ചൽ സ്റ്റാർക്കിന് വിക്കറ്റ് നൽകി പുറത്തായി.. തുടർന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയ കെഎൽ രാഹുലും, ശുഭ്മാൻ ഗില്ലും ഇന്ത്യയെ കരകയറ്റി എന്ന് തോന്നിപ്പിച്ചു. എന്നാൽ കെഎൽ രാഹുൽ ടീം സ്‌കോർ 69ൽ നിൽക്കെ 37 റൺസെടുത്ത പുറത്തായതോടെ മത്സരത്തിന്റെ ഗതി മാറി. പിന്നാലെ വിരാട് കോഹ്‌ലിയും (7), ശുഭ്മാൻ ഗിലും (31) പുറത്തായി.

ഇതോടെ ഒരു ഘട്ടത്തിൽ 69/1 എന്ന നിലയിൽ നിന്ന് ഇന്ത്യൻ ഇന്നിംഗ്സ് 81/4 എന്ന നിലയിലേക്ക് കൂപ്പുകുത്തി.. നാല് വിക്കറ്റ് വീണെങ്കിലും ക്യാപ്റ്റൻ രോഹിത് ശർമ്മയും ഋഷഭ് പന്തും ചേർന്ന് ഇന്ത്യയുടെ ഇന്നിംഗ്സ് പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നു. ഉച്ചഭക്ഷണ സമയത്ത് രോഹിത് 1 റൺസുമായും പന്ത് 4 റൺസുമായും പുറത്താകാതെ നിൽക്കുന്നു.

Advertisement

ഓസ്ട്രേലിയയ്ക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. സ്‌കോട്ട് ബോളണ്ട് ഒരു വിക്കറ്റ് നേടി.

ഇന്ത്യയുടെ അന്തിമ ഇലവൻ ഇങ്ങനെ:

യശസ്വി ജയ്‌സ്വാൾ
കെഎൽ രാഹുൽ
ശുഭ്മാൻ ഗിൽ
വിരാട് കോഹ്‌ലി
ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ)
രോഹിത് ശർമ്മ (ക്യാപ്റ്റൻ)
നിതീഷ് കുമാർ റെഡ്ഡി
ആർ അശ്വിൻ
ഹർഷിത് റാണ
ജസ്പ്രീത് ബുംറ
മുഹമ്മദ് സിറാജ്

Advertisement

ഓസ്ട്രേലിയ അന്തിമ ഇലവൻ ഇങ്ങനെ:

ഉസ്മാൻ ഖവാജ
നഥാൻ മക്സ്വീനി
മാർനസ് ലബുഷെയ്ൻ
സ്റ്റീവ് സ്മിത്ത്
ട്രാവിസ് ഹെഡ്
മിച്ചൽ മാർഷ്
അലക്സ് കാരി (വിക്കറ്റ് കീപ്പർ)
പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ)
മിച്ചൽ സ്റ്റാർക്ക്
നഥാൻ ലിയോൺ
സ്കോട്ട് ബോളണ്ട്

Advertisement