Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

മഴ ശരണം, പന്തും മടങ്ങി, എല്ലാ കണ്ണും രോഹിത്തിലേക്ക്

10:47 AM Dec 16, 2024 IST | Fahad Abdul Khader
UpdateAt: 10:48 AM Dec 16, 2024 IST
Advertisement

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റില്‍ രസം കൊല്ലിയായി മഴയുടെ കളി. ഒന്നാം ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ നാലിന് 48 എന്ന നിലയില്‍ ചായയ്ക്ക് പിരിഞ്ഞിരിക്കുകയാണ്. മത്സരം മഴ മൂലം നിരവധി തവണ നിര്‍ത്തിവെക്കപ്പെട്ടു.

Advertisement

രണ്ട് വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യയെ തകര്‍ത്തത്. വിരാട് കോലി (3) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. കെ എല്‍ രാഹുല്‍ (21), രോഹിത് ശര്‍മ (0) എന്നിവരാണ് ക്രീസില്‍.

നേരത്തെ, ബ്രിസ്‌ബേനില്‍ ഓസീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ 445ല്‍ ഒതുക്കിയിരുന്നു ഇന്ത്യ. ആറ് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രിത് ബുംറയാണ് ഇന്ത്യന്‍ പേസര്‍മാരില്‍ തിളങ്ങിയത്. ട്രാവിസ് ഹെഡ് (152), സ്റ്റീവന്‍ സ്മിത്ത് (101), അലക്‌സ് ക്യാരി (70) എന്നിവരുടെ ഇന്നിങ്സുകളാണ് ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.

Advertisement

ഇന്ന് രണ്ടാം തവണയാണ് മത്സരം മഴ മുടക്കുന്നത്. ആദ്യ തവണ മഴയ്ക്ക് ശേഷം മത്സരം ആരംഭിച്ചപ്പോള്‍ റിഷഭ് പന്തിന്റെ (9) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിക്ക് ക്യാച്ച് നല്‍കിയാണ് പന്ത് മടങ്ങുന്നത്. യശസ്വി ജയ്‌സ്വാളിന്റെ (4) വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമാകുന്നത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ മിച്ചല്‍ മാര്‍ഷിന് ക്യാച്ച്. സ്റ്റാര്‍ക്കിന്റെ തന്നെ അടുത്ത ഓവറില്‍ ശുഭ്മാന്‍ ഗില്ലും മടങ്ങി. മാര്‍ഷിന് തന്നെയായിരുന്നു ക്യാച്ച്. കോലി, ജോഷ് ഹേസല്‍വുഡിന് മുന്നിലും കീഴടങ്ങി. ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച്.

മൂന്നാം ദിനം ഏഴിന് 405 എന്ന നിലയിലാണ് ഓസീസ് ബാറ്റിംഗ് തുടങ്ങിയത്. 40 റണ്‍സിനിടെ ശേഷിക്കുന്ന വിക്കറ്റുകളും ആതിഥേയര്‍ക്ക് നഷ്ടമായി. സ്റ്റാര്‍ക്കാണ് (18) ആദ്യം മടങ്ങുന്നത്. ബുംറയ്ക്കായിരുന്നു വിക്കറ്റ്. പിന്നാലെ ലിയോണ്‍ (2), ക്യാരി എന്നിവരെ സിറാജും ആകാശ് ദീപും മടക്കി. 88 പന്തുകള്‍ നേരിട്ട ക്യാരി രണ്ട് സിക്‌സും ഏഴ് ഫോറും നേടി.

കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുകയായിരുന്ന ഓസീസിനെ ബുംറയുടെ ട്രിപ്പിള്‍ സ്‌ട്രൈക്കിലാണ് രണ്ടാം ദിനം ഇന്ത്യ 400ലെങ്കിലും പിടിച്ചു നിര്‍ത്തിയത്. സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്തിനെ(101) രണ്ടാം ന്യൂബോള്‍ എടുത്തശേഷം ആദ്യം സ്ലിപ്പില്‍ രോഹിത്തിന്റെ കൈകളിലെത്തിച്ച ബുംറ പിന്നീട് ഒരോവറില്‍ മിച്ചല്‍ മാര്‍ഷിനെയും(5), ട്രാവിസ് ഹെഡിനെയും(152) ഒരോവറില്‍ പുറത്താക്കി 316-3 എന്ന ശക്തമായ നിലയിലായിരുന്ന ഓസീസിനെ 327-6ലേക്ക് തള്ളിയിട്ടെങ്കിലും അലക്‌സ് ക്യാരിയും പാറ്റ് കമിന്‍സും ചേര്‍ന്ന് കൂട്ടുകെട്ട് ഓസീസിനെ സുരക്ഷിക സ്‌കോറിലെത്തിച്ചു.

രണ്ടാം ദിനം അവസാന ഓവറില്‍ കമിന്‍സിനെ സിറാജ് മടക്കി. ഉസ്മാന്‍ ഖവാജ(21), നഥാന്‍ മക്‌സ്വീനി(9), മാര്‍നസ് ലബുഷെയ്ന്‍(12), സ്റ്റീവ് സ്മിത്ത്(101),ട്രാവിസ് ഹെഡ്(152), മിത്തല്‍ മാര്‍ഷ്(5), പാറ്റ് കമിന്‍സ്(20) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് രണ്ടാം ദിനം നഷ്ടമായത്. നേരത്തെ രണ്ടാം ദിനം ആദ്യ സെഷനില്‍ ഉസ്മാന് ഖവാജയെയും(20), നഥാന്‍ മക്‌സ്വീനിയെയും(9), മാര്‍നസ് ലാബഷെയ്‌നിനെയും(12) പുറത്താക്കി 75-3 എന്ന സ്‌കോറില്‍ ഓസീസിനെ പ്രതിരോധത്തിലാക്കിയെങ്കിലും അഡ്ലെയ്ഡില്‍ നിര്‍ത്തിയേടത്തു നിന്ന് തുടങ്ങിയ ട്രാവിസ് ഹെഡും ഫോമിലേക്ക് മടങ്ങിയെത്തിയ സ്റ്റീവ് സ്മിത്തും ചേര്‍ന്ന് കളി ഇന്ത്യയുടെ കൈയില്‍ നിന്ന് തട്ടിയെടുത്തു.

114 പന്തില്‍ ഹെഡ് പരമ്പരയിലെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയിലെത്തിയപ്പോള്‍ 185 പന്തിലാണ് സ്മിത്ത് ഇന്ത്യക്കെതിരായ പത്താമത്തെയും കരിയറിലെ 33-ാമത്തെയും ടെസ്റ്റ് സെഞ്ചുറി കുറിച്ചത്. ഇതോടെ ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികളെന്ന ജോ റൂട്ടിന്റെ റെക്കോര്‍ഡിനൊപ്പമെത്താനും സ്മിത്തിനായി.

Advertisement
Next Article