ബാറ്റിംഗിലും പണിയെടുത്ത് ക്യാപ്റ്റന്‍ ബുംറ, ഇന്ത്യയെ എറിഞ്ഞിട്ട് ഓസ്‌ട്രേലിയ
ഓസ്‌ട്രേലിയക്കെതിരെ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ 185 റണ്‍സിന് പുറത്ത്. ഓസീസ് ബൗളര്‍മാര്‍ ആഞ്ഞടിച്ചപ്പോള്‍ കേളികേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിരയ്ക്ക് പിടിച്ച് നില്‍ക്കാനായില്ല.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്കായി 98 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 40 റണ്‍സെടുത്ത റിഷഭ് പന്താണ് ടോപ് സ്‌കോററായത്. രവീന്ദ്ര ജഡേജ (26), ജസ്പ്രിത് ബുംറ (22) എന്നിവരാണ് പിടിച്ച് നിന്ന മറ്റ് ബാറ്റര്‍മാര്‍.
യശസ്വി ജയസ്വാള്‍ (10), കെഎല്‍ രാഹുല്‍ (4), ശുഭ്മാന്‍ ഗില്‍ (20), വിരാട് കോഹ്ലി (17), നിതീഷ് കുമാര്‍ റെഡ്ഡി (0), വാഷിംഗ്ടണ്‍ സുന്ദര്‍ (14), പ്രസീദ്ധ് കൃഷ്ണ (3) എന്നിങ്ങനെയാണ് മറ്റുളളവരുടെ പ്രകടനം. സിറാജ് മൂന്ന് റണ്‍സുമായി പുറത്താകാതെ നിന്നു.
ഓസ്‌ട്രേലിയക്കായി സ്‌കോട്ട് ബോളണ്ട് നാല് വിക്കറ്റ് വീഴ്ത്തി. 20 ഓവറല്‍ 31 റണ്‍സ് വഴങ്ങിയാണ് ബോളണ്ട് നാല് വിക്കറ്റെടുത്തത്. മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നും പാറ്റ് കമ്മിന്‍സന്‍ രണ്ടും വിക്കറ്റെടുത്തു. നഥാന്‍ ലിയോണ്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
നേരത്തെ അടിമുടി മാറ്റങ്ങളോടെയാണ് ഇന്ത്യ സിഡ്‌നിയില്‍ അവസാന മത്സരത്തിനിറങ്ങിയത്. ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയ്ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ ജസ്പ്രിത് ബുംറ ഇന്ത്യയുടെ നായകനായി. ആകാശ് ദീപിന് പകരം പ്രസീദ്ധ് കൃഷ്ണയും ഇന്ത്യന്‍ പ്ലേയിംഗ് ഇലവനിലെത്തി. പക്ഷെ ഈ മാറ്റങ്ങളൊന്നും കാര്യമായ ഫലം ചെയ്തില്ല.