സെഞ്ച്വറിയ്ക്ക് പിന്നാലെ വൈഭവ് ഇന്ത്യന്‍ ടീമിലേക്ക്, ഇംഗ്ലണ്ടില്‍ കളിയ്ക്കും
അണ്ടര്‍ 19 യുവ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കാന്‍ ഒരുങ്ങുകയാണ്. അവര്‍ അവിടെ അഞ്ച് ഏകദിന മത്സരങ്ങളിലും രണ്ട് അനൗദ്യോഗിക ടെസ്റ്റ് മത്സരങ്ങളിലും കളിക്കുന്നത്. ഈ പര്യടനത്തില്‍ പുതിയ സെന്‍സേഷണല്‍ വൈഭവ് സൂര്യവംശി, ആയുഷ് മഹ്‌ത്രെ തുടങ്ങിയ യുവതാരങ്ങളെ കൂടി ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് വേണ്ടി ഗൗരവ് ഗുപ്തയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യ്തിരിക്കുന്്‌നത്.
കഴിഞ്ഞ ഐപിഎല്‍ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി വൈഭവ് സൂര്യവംശി തകര്‍പ്പന്‍ സെഞ്ചുറി നേടിയിരുന്നു. 35 പന്തിലാണ് വൈഭവ് സെഞ്ച്വറി തികച്ചത്. ഇതോടെ ഐപിഎല്ലില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറി സെഞ്ച്വറിയ്ക്ക് ഉടമയായി വൈഭവ് മാറി.
വെറും 14 വയസ്സുള്ള ഈ താരം ഇതിനോടകം തന്നെ ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ പ്രതീക്ഷകള്‍ ഉയര്‍ത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ബാറ്റിംഗ് മികവ് ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിലും ടീമിന് മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തല്‍.
മറ്റൊരു ശ്രദ്ധേയ താരം ആയുഷ് മഹ്‌ത്രെയാണ്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഈ യുവതാരം ദേശീയ തലത്തില്‍ തന്റെ സ്ഥാനം ഉറപ്പിക്കാന്‍ ഈ അവസരം ഉപയോഗിക്കാന്‍ ശ്രമിക്കും. ഏകദിനത്തിലും ടെസ്റ്റ് മത്സരങ്ങളിലും തന്റെ ഓള്‍റൗണ്ട് മികവ് പുറത്തെടുക്കാന്‍ മഹത്രെയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ.
ഈ പര്യടനം യുവ ഇന്ത്യന്‍ താരങ്ങള്‍ക്ക് അന്താരാഷ്ട്ര ക്രിക്കറ്റിന്റെ രീതികളുമായി പരിചയപ്പെടാനും, ഇംഗ്ലണ്ടിലെ വ്യത്യസ്ത സാഹചര്യങ്ങളില്‍ കളിക്കാനുമുള്ള ഒരു നല്ല അനുഭവമായിരിക്കും. ഈ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരങ്ങള്‍ക്ക് ഭാവിയില്‍ സീനിയര്‍ ടീമിലേക്കുള്ള വാതില്‍ തുറക്കപ്പെടാനും സാധ്യതയുണ്ട്.
അഞ്ച് ഏകദിന മത്സരങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും അടങ്ങുന്ന ഈ പരമ്പര ഇന്ത്യന്‍ യുവതാരങ്ങള്‍ക്ക് തങ്ങളുടെ കഴിവുകള്‍ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള ഒരു വേദിയാകും എന്നതില്‍ സംശയമില്ല. വൈഭവ് സൂര്യവംശിയും ആയുഷ് മഹ്‌ത്രെയും മറ്റ് യുവതാരങ്ങളും ഈ അവസരം എങ്ങനെ ഉപയോഗിക്കുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്.