For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

ഗാബയില്‍ ഇന്ത്യ പരുങ്ങലില്‍; ഫോളോ ഓണ്‍ ഒഴിവാക്കാന്‍ കഠിന ശ്രമം

09:20 AM Dec 17, 2024 IST | Fahad Abdul Khader
Updated At - 09:20 AM Dec 17, 2024 IST
ഗാബയില്‍ ഇന്ത്യ പരുങ്ങലില്‍  ഫോളോ ഓണ്‍ ഒഴിവാക്കാന്‍ കഠിന ശ്രമം

പ്രവചനങ്ങളെ തെറ്റിച്ച് അല്‍പ സമയം മഴ മാറിനിന്ന നാലാം ദിനം ഗാബ ടെസ്റ്റില്‍ ഇന്ത്യക്ക് നിര്‍ണായക പോരാട്ടം. 52-4 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് എന്ന നിലയിലാണ്.

വെറ്ററല്‍ താരം രവീന്ദ്ര ജഡേജ (41), നിതീഷ് കുമാര്‍ റെഡ്ഡി (7) എന്നിവരാണ് ക്രീസില്‍. രോഹിത് ശര്‍മ്മയുടെയും കെ.എല്‍. രാഹുലിന്റെയും നിര്‍ണായക വിക്കറ്റുകള്‍ നാലാം ദിനത്തിലെ ആദ്യ സെഷനില്‍ തന്നെ ഇന്ത്യക്ക് നഷ്ടമായത്.

Advertisement

ഇനിയും 79 റണ്‍സ് കൂടി നേടിയാല്‍ മാത്രമേ ഇന്ത്യക്ക് ഫോളോ ഓണ്‍ ഒഴിവാക്കാനാവൂ. ശേഷിക്കുന്ന നാല് വിക്കറ്റുകളും കയ്യിലിരിക്കെ, ജഡേജ-റെഡ്ഡി സഖ്യത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷ.

രോഹിത് വീണ്ടും നിരാശപ്പെടുത്തി

Advertisement

മഴ കളിമുടക്കുമെന്ന പ്രവചനങ്ങളെ കാറ്റില്‍ പറത്തി കാലാവസ്ഥ അനുകൂലമായെങ്കിലും, രോഹിത് ശര്‍മ്മയുടെ മോശം ഫോം തുടര്‍ക്കഥയായി. രണ്ട് ബൗണ്ടറികളുമായി തുടങ്ങിയ രോഹിത്തിനെ പാറ്റ് കമ്മിന്‍സ് പുറത്താക്കി. 27 പന്തില്‍ 10 റണ്‍സ് മാത്രമായിരുന്നു സമ്പാദ്യം. സ്‌കോര്‍ 74-ല്‍ എത്തിയപ്പോഴേക്കും ഇന്ത്യക്ക് നിര്‍ണായക വിക്കറ്റ് നഷ്ടമായി. പിന്നീട് രാഹുല്‍, ജഡേജയുമായി ചേര്‍ന്ന് 67 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി ടീമിനെ 100 കടത്തി.

രാഹുലിന്റെ പോരാട്ടം പാഴായി

Advertisement

സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന രാഹുലിനെ നഥാന്‍ ലിയോണ്‍ സ്റ്റീവ് സ്മിത്തിന്റെ കൈയ്യിലെത്തിച്ചു. 139 പന്തുകള്‍ നേരിട്ട് 84 റണ്‍സാണ് രാഹുല്‍ നേടിയത്. രാഹുല്‍-ജഡേജ സഖ്യമാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിലെ ഏറ്റവും വലിയ കൂട്ടുകെട്ട്.

ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ഇന്ത്യക്ക് 246 റണ്‍സ് എങ്കിലും നേടണം. ജഡേജ-റെഡ്ഡി സഖ്യത്തിന് ശേഷം ബൗളര്‍മാര്‍ മാത്രമാണ് ടീമില്‍ അവശേഷിക്കുന്നത്. ഓസീസിനു വേണ്ടി പാറ്റ് കമ്മിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ഹേസല്‍വുഡ്, ലിയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Advertisement