For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

സിഡ്നിയില്‍ രണ്ടാം ദിനം മഴ കളിക്കുമോ, കാലവസ്ഥ റിപ്പോര്‍ട്ട് ഇങ്ങനെ

10:36 PM Jan 03, 2025 IST | Fahad Abdul Khader
UpdateAt: 10:43 PM Jan 03, 2025 IST
സിഡ്നിയില്‍ രണ്ടാം ദിനം മഴ കളിക്കുമോ  കാലവസ്ഥ റിപ്പോര്‍ട്ട് ഇങ്ങനെ

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ മത്സരം കാണാനെത്തുന്ന ആരാധകര്‍ക്ക് മുഴുവന്‍ ദിവസവും ക്രിക്കറ്റ് ആസ്വദിക്കാനാകും.

രാവിലെ:

  • താപനില: 27°C
  • കാലാവസ്ഥ: വെയിലും കാറ്റും
  • കാറ്റിന്റെ വേഗത: 19 km/h (പരമാവധി 39 km/h)
  • മഴയ്ക്കുള്ള സാധ്യത: 2%
  • ദൃശ്യപരത: 10 km

ഉച്ചയ്ക്ക്:

Advertisement

  • താപനില: 28°C
  • കാലാവസ്ഥ: വെയിലും കാറ്റും
  • കാറ്റിന്റെ വേഗത: 30 km/h (പരമാവധി 48 km/h)
  • മഴയ്ക്കുള്ള സാധ്യത: 1%

വെയിലും കാറ്റുമുള്ള കാലാവസ്ഥ ബാറ്റ്‌സ്മാന്‍മാര്‍ക്കും ബൗളര്‍മാര്‍ക്കും ഒരുപോലെ അനുകൂലമാണ്. ബൗളര്‍മാര്‍ക്ക് സ്വിംഗ് ലഭിക്കാന്‍ സാധ്യതയുണ്ട്.

ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോര്‍ 185 ആണ്. ഓസ്‌ട്രേലിയ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 9 റണ്‍സ് എന്ന നിലയിലാണ്. മഴയ്ക്ക് സാധ്യതയില്ലാത്തതിനാല്‍ ഇന്ന് മുഴുവന്‍ ദിവസവും കളി നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisement

Advertisement