കരിയര്‍ നിലനിര്‍ത്താന്‍ സഞ്ജുവിനും അഭിഷേകിനും അവസാന അവസരം, ഇന്ത്യയുടെ മുന്നറിയിപ്പ്
ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ടി20 പരമ്പരയും തൂത്തുവാരാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നാളെ നടക്കുന്ന മൂന്നാം ടി20യില്‍ പരമ്പര നേടിയതിനാല്‍ ഇതുവരെ അവസരം ലഭിക്കാത്ത താരങ്ങള്‍ക്ക് അരങ്ങേറ്റം കുറിക്കാന്‍ സാധ്യതയുണ്ട്.
ആദ്യ രണ്ട് മത്സരങ്ങളിലും ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസണും അഭിഷേക് ശര്‍മ്മയും വലിയ സ്‌കോര്‍ നേടാന്‍ വി?ലരായത് ആശങ്കയുണ്ടാക്കുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ഇടം നേടണമെങ്കില്‍ ഇരുവര്‍ക്കും മികച്ച പ്രകടനം കാഴ്ചവെക്കേണ്ടത് അത്യാവശ്യമാണ്.
സൂര്യകുമാര്‍ യാദവ് മൂന്നാം നമ്പറിലും, ദില്ലിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച നിതീഷ് റെഡ്ഡി നാലാം നമ്പറിലും ബാറ്റ് ചെയ്യുമെന്ന് ഉറപ്പാണ്. റിങ്കു സിംഗ് ടീമില്‍ തുടരുമ്പോള്‍ തിലക് വര്‍മ്മയ്ക്ക് അവസരം ലഭിച്ചാല്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് വിശ്രമം അനുവദിക്കാന്‍ സാധ്യതയുണ്ട്. റിയാന്‍ പരാഗ് ഫിനിഷറായി തുടരും.
വാഷിംഗ്ടണ്‍ സുന്ദറിനൊപ്പം രവി ബിഷ്‌ണോയിയും സ്പിന്നര്‍മാരായി ടീമിലെത്തും. അര്‍ഷ്ദീപ് സിംഗിന് വിശ്രമം അനുവദിച്ചാല്‍ ഹര്‍ഷിത് റാണയ്ക്ക് അവസരം ലഭിക്കും. മായങ്ക് യാദവ് ടീമില്‍ തുടരും.
ഇന്ത്യയുടെ സാധ്യതാ ടീം:
സഞ്ജു സാംസണ്‍
അഭിഷേക് ശര്‍മ്മ
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍)
നിതീഷ് കുമാര്‍ റെഡ്ഡി
റിങ്കു സിംഗ്
തിലക് വര്‍മ്മ
റിയാന്‍ പരാഗ്
വാഷിംഗ്ടണ്‍ സുന്ദര്‍
രവി ബിഷ്‌ണോയ്
മായങ്ക് യാദവ്
ഹര്‍ഷിത് റാണ