സഞ്ജുവും അഭിഷേകും തന്നെ ഓപ്പണര്‍മാര്‍, മൂന്നാം ടി20യ്ക്ക് മുമ്പ് സന്തോഷ വാര്‍ത്ത
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മൂന്നാം ട്വന്റി20 മത്സരത്തിലും ഇന്ത്യയ്്ക്കായി സഞ്ജു സാംസണും അഭിഷേക് ശര്‍മയും തന്നെ ഓപ്പണ്‍ ചെയ്യും. ആദ്യ രണ്ട് മത്സരങ്ങളിലും ഓപ്പണര്‍മാരായി ഇറങ്ങിയെങ്കിലും ഇരുവരും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിരുന്നില്ല.
ഈ മത്സരത്തിലെ പ്രകടനം അവരുടെ ഭാവി നിര്‍ണയിച്ചേക്കാം. ഇരുവര്‍ക്കും മികച്ച പിന്തുണയാണ ഇതുവരെ ടീം മാനേജുമെന്റ് നല്‍കുന്നത്. ഗൗതം ഗംഭീര്‍ സഞ്ജുവില്‍ വലിയ വിശ്വാസമാണ് ഉളളത്.
പരമ്പര ഇതിനകം സ്വന്തമാക്കിയ ഇന്ത്യക്ക് ഈ മത്സരം പരീക്ഷണങ്ങള്‍ക്കുള്ള അവസരമാണ്. ടീമില്‍ ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. മറുവശത്ത്, വൈറ്റ് വാഷ് തോല്‍വി ഒഴിവാക്കാന്‍ ബംഗ്ലാദേശ് ജയിച്ചേ മതിയാകൂ.
ഇന്ത്യന്‍ ടീമിന്റെ പരീക്ഷണങ്ങള്‍ പ്രധാനമായും മധ്യനിരയിലായിരിക്കും. നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിങ് എന്നിവര്‍ തുടരുമെന്ന് ഉറപ്പാണ്. റിയാന്‍ പരാഗിന് ഒരവസരം കൂടി നല്‍കുമോ അതോ തിലക് വര്‍മയെ പരീക്ഷിക്കുമോ എന്നതാണ് കാത്തിരുന്ന് കാണേണ്ടത്.