കോഹ്ലി പുറത്ത്, അരങ്ങേറാന്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍, ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും
ഇന്ത്യയ്‌ക്കെതിരെ ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ ബാറ്റിംഗ് തിരഞ്ഞെടുത്തിരിക്കുകയായിരുന്നു. വിരാട് കോഹ്ലി കളിക്കാത്തതാണ് മത്സരത്തിലെ പ്രധാന പ്രത്യേകത. കാല്‍മുട്ടിന് ചെറിയ വേദനയുണ്ടെന്നും വിശ്രമത്തിലായിരിക്കുമെന്നും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ടോസ് വേളയില്‍ അറിയിച്ചു.
രണ്ട് യുവതാരങ്ങള്‍ ഇന്ന് ഏകദിനത്തില്‍ അരങ്ങേറ്റം നടത്തും. ഓപ്പണര്‍ യശസ്വി ജയ്സ്വാളും പേസര്‍ ഹര്‍ഷിത് റാണയുമാണ് ഇന്ന് കളത്തിലിറങ്ങുന്നത്. വിരാട് കോഹ്ലിക്ക് പകരം ശുഭ്മാന്‍ ഗില്‍ മൂന്നാം നമ്പറില്‍ കളിക്കും. രോഹിത് ശര്‍മ്മയും യശസ്വി ജയ്സ്വാളുമായിരിക്കും ഓപ്പണര്‍മാര്‍.
ടീമില്‍ മൂന്ന് സ്പിന്നര്‍മാരുണ്ട് - രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്. പേസര്‍മാരായി മുഹമ്മദ് ഷമിയും ഹര്‍ഷിത് റാണയുമുണ്ട്. അര്‍ഷ്ദീപ് സിംഗിന് ഇന്ന് അവസരം ലഭിച്ചില്ല. കെ എല്‍ രാഹുലാണ് വിക്കറ്റ് കീപ്പര്‍.
ഇംഗ്ലണ്ട് ടീം: ബെന്‍ ഡക്കറ്റ്, ഫില്‍ സാള്‍ട്ട്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്ട്ലര്‍, ലിയാം ലിവിംഗ്സ്റ്റണ്‍, ജേക്കബ് ബേഥല്‍, ബ്രൈഡണ്‍ കാഴ്‌സ്, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, സാഖിബ് മഹ്മൂദ്
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, യശസ്വി ജയ്സ്വാള്‍, ശ്രേയസ് അയ്യര്‍, ശുഭ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി