ആര്‍ച്ചര്‍ക്കെതിര സിക്‌സുകള്‍ കൊണ്ട് പ്രതികാരം, എന്നിട്ടും സഞ്ജുവെന്ന വന്‍മരം വീഴുന്നു
ഇംഗ്ലണ്ടിനെതിരായ അവസാന ടി20യിലും ഷോര്‍ട്ട് പിച്ചിനെതിരെ വെല്ലുവിളിച്ച് പരാജയപ്പെട്ട് ഇന്ത്യന്‍ ഓപ്പണര്‍ സഞ്ജു സാംസണ്‍. തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും പുള്‍ ഷോട്ടിന് ശ്രമിക്കവെയാണ് സഞ്ജു പുറത്തായത്.
ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ ആദ്യ ഓവറില്‍ തകര്‍ത്തടിച്ച സഞ്ജു 16 റണ്‍സെടുത്തു. രണ്ട് സിക്‌സും ഒരു ഫോറും ആണ് ആര്‍ച്ചര്‍ക്കെതിരെ സഞ്ജു സ്വന്തമാക്കിയത്. എന്നാല്‍ ഈ മികവ് ആവര്‍ത്തിക്കാനായില്ല.
അടുത്ത ഓവറില്‍ മാര്‍ക്ക് വുഡിന് വിക്കറ്റ് നല്‍കി മടങ്ങി. ഡീപ്പ് സ്‌ക്വയര്‍ ലെഗ്ഗില്‍ ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങിയത്.
പരമ്പരയിലുടനീളം ഷോര്‍ട്ട് പന്തുകള്‍ക്കെതിരെ സഞ്ജുവിന് പിടിച്ചുനില്‍ക്കാനായില്ല. ആദ്യ മൂന്ന് മത്സരങ്ങളിലും ആര്‍ച്ചറുടെ ഷോര്‍ട്ട് ബോളുകള്‍ക്കു മുന്നില്‍ വീണു. ഹുക്ക് ഷോട്ട് കളിക്കാനുള്ള ശ്രമമാണ് സഞ്ജുവിന് വിനയായത്.
ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ ലക്ഷ്യമിടുന്ന സഞ്ജുവിന് ഷോര്‍ട്ട് ബോളിനെതിരായ ഈ ബലഹീനത വെല്ലുവിളിയാകുന്നു.