ഷമിയെ വിശ്വസിക്കാതെ ടീം ഇന്ത്യ, ടീം പ്രഖ്യാപനത്തില്‍ അമ്പരപ്പ്
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ മുഹമ്മദ് ഷമിയെ ഇന്ത്യ പുറത്തിരുത്തി. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ അര്‍ഷ്ദീപ് സിങ് മാത്രമാണ് ഇന്ത്യയുടെ പ്രധാന പേസര്‍. ഇതോടെ ഹോം ഗ്രൗണ്ടില്‍ ഷമിയുടെ തിരിച്ചുവരവ് സ്വപ്‌നം കണ്ടവര്‍ക്കെല്ലാം നിരാശയായി.
അതെസമയം എന്തുകൊണ്ടാണ് ഷമി കളിക്കാത്തത് എന്ന് കാര്യം വ്യക്തമല്ല. ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് റെഡ്ഡി എന്നീ ഓള്‍റൗണ്ടര്‍മാരും പേസ് ബൗളിംഗ് നിരയിലുണ്ട്.
ഷമിക്ക് പുറമെ വാഷിംഗ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറല്‍, ഹര്‍ഷിത് റാണ എന്നിവരെയും ഇന്ത്യ ഒഴിവാക്കി. മഞ്ഞുവീഴ്ചയുടെ ആശങ്ക നിലനില്‍ക്കുമ്പോഴും മൂന്ന് സ്പിന്നര്‍മാരെയാണ് ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറായും ടീമിലുണ്ട്.
ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍:
സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍)
അഭിഷേക് ശര്‍മ
തിലക് വര്‍മ
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍)
നിതീഷ് കുമാര്‍ റെഡ്ഡി
ഹാര്‍ദിക് പാണ്ഡ്യ
റിങ്കു സിങ്
അക്‌സര്‍ പട്ടേല്‍
രവി ബിഷ്‌ണോയ്
വരുണ്‍ ചക്രവര്‍ത്തി
അര്‍ഷ്ദീപ് സിങ്