ഇന്ത്യ-ന്യൂസിലാന്‍ഡ് ടെസ്റ്റ് നാടകീയമായി നീളുന്നു, വില്ലന്‍ തകര്‍ത്താടുന്നു
ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം മഴ മൂലം വൈകുന്നു. തുടര്‍ച്ചയായി പെയ്യുന്ന മഴയെ തുടര്‍ന്ന് ടോസ് ഇടാന്‍് പോലും കഴിഞ്ഞിട്ടില്ല. രാവിലെ ഒന്‍പത് മണിക്ക് നടക്കേണ്ടിയിരുന്ന ടോസ് മഴ കാരണം നീട്ടിവെച്ചിരിക്കുകയാണ്. അതെസമയം നിലവില്‍ മഴക്ക് നേരിയ ശമനമുണ്ട്. ഇത് മത്സം അല്‍മെങ്കിലും നടക്കുമെന്ന് പ്രതീക്ഷയുണ്ട്.
ബുധനാഴ്ചയും വ്യാഴാഴ്ചയും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്, ഇത് മത്സരത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളെയും ബാധിച്ചേക്കാം.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഈ പരമ്പരയില്‍ മികച്ച വിജയം നേടിയാല്‍ ഇന്ത്യക്ക് ഫൈനല്‍ ഉറപ്പിക്കാം. അടുത്ത വര്‍ഷം ജൂണില്‍ ലണ്ടനിലാണ് ഫൈനല്‍.
ഇന്ത്യന്‍ ടീം:
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്.
ന്യൂസിലാന്‍ഡ് ടീം:
ടോം ലാഥം (ക്യാപ്റ്റന്‍), ഡെവണ്‍ കോണ്‍വേ, കെയ്ന്‍ വില്യംസണ്‍, മാര്‍ക്ക് ചാപ്മാന്‍, വില്‍ യംഗ്, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്, മൈക്കല്‍ ബ്രേസ്വെല്‍, മിച്ചല്‍ സാന്റ്‌നര്‍, റാച്ചിന്‍ രവീന്ദ്ര, ടോം ബ്ലണ്ടെല്‍ (വിക്കറ്റ് കീപ്പര്‍), അജാസ് പട്ടേല്‍, മാറ്റ് ഹെന്റി, ടിം സൗത്തി, വില്യം ഒറൂര്‍ക്ക്, ജേക്കബ് ഡഫി.