For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

ഞെട്ടിക്കുന്ന തിരിച്ചുവരവുമായി ഇന്ത്യ, എല്ലാ കണ്ണും സര്‍ഫറാസിലേക്ക്

06:40 PM Oct 18, 2024 IST | admin
UpdateAt: 06:40 PM Oct 18, 2024 IST
ഞെട്ടിക്കുന്ന തിരിച്ചുവരവുമായി ഇന്ത്യ  എല്ലാ കണ്ണും സര്‍ഫറാസിലേക്ക്

ബെംഗളൂരു ടെസ്റ്റില്‍ 356 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയെങ്കിലും രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തുന്നു. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 231 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ഇതോടെ ഏഴ് വിക്കറ്റ് അവശേഷിക്കെ ഇന്ത്യയ്ക്ക് രണ്ടാം ഇന്നിംഗ്‌സ് ലീഡ് സ്വന്തമാക്കാന്‍ ഇനിയും 125 റണ്‍സ് കൂടി വേണം

കോലിയുടെ നാഴികക്കല്ല്:

Advertisement

70 റണ്‍സെടുത്ത വിരാട് കോലി മൂന്നാം ദിവസത്തെ കളിയുടെ അവസാന പന്തില്‍ പുറത്തായെങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ 9000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിട്ടു.

മറ്റ് പ്രധാന സംഭവങ്ങള്‍:

Advertisement

രോഹിത് - ജയ്സ്വാള്‍ തുടക്കം: ഓപ്പണര്‍മാര്‍ ചേര്‍ന്ന് 72 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ജയ്‌സ്വാള്‍ 35 റണ്‍സെടുത്ത് പുറത്തായി.

രോഹിത്തിന്റെ അര്‍ധസെഞ്ച്വറി: 59 പന്തില്‍ നിന്ന് 52 റണ്‍സ്. എട്ട് ഫോറും ഒരു സിക്‌സും സഹിതമാണ് രോഹിത്തിന്റെ അര്‍ധ സെഞ്ച്വറി.

Advertisement

കോലി - സര്‍ഫറാസ് കൂട്ടുകെട്ട്: 136 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ഉണ്ടാക്കിയത്. സര്‍ഫറാസ് 70 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു. 78 പന്തില്‍ ഏഴ് ഫോറും മന്ന് സിക്‌സും സഹിതമാണ് സര്‍ഫറാസ്് 70 റണ്‍ എടുത്തിരിക്കുന്നത്.

ന്യൂസിലാന്‍ഡിന് ഇപ്പോഴും 125 റണ്‍സിന്റെ ലീഡ്.

മത്സര വിശകലനം:

യശസ്വി ജയ്സ്വാളിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും രോഹിത് ശര്‍മ്മയും വിരാട് കോലിയും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു. കോലി - സര്‍ഫറാസ് സഖ്യം ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍ കോലിയുടെ വിക്കറ്റ് മൂന്നാം ദിനത്തിലെ അവസാന പന്തില്‍ പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

ഇനി എന്ത്?

ഇന്ത്യ ഇപ്പോഴും 125 റണ്‍സ് പിന്നിലാണ്. നാലാം ദിനം സര്‍ഫറാസ് ഖാനും മറ്റ് ബാറ്റ്‌സ്മാന്‍മാരും ചേര്‍ന്ന് മികച്ച പ്രകടനം കാഴ്ചവെക്കേണ്ടതുണ്ട്. റിഷഭ് പന്തിന് ബാറ്റ് ചെയ്യാന്‍ കഴിയുമോ എന്നതും നിര്‍ണായകമാണ്.

Advertisement