ഉത്തരവാദിത്തം മറന്ന് മധ്യനിര, ഇന്ത്യയ്ക്ക് നാടകീയ തകര്‍ച്ച, കിവീസിന് ജയിക്കാന്‍ 107 റണ്‍സ്
ഇന്ത്യയ്‌ക്കെതിരെ ഒന്നാം ഇന്നിംഗ്‌സില്‍ ന്യൂസിലന്‍ഡിന് 107 റണ്‍സ് വിജയലക്ഷ്യം. ആദ്യ ഇന്നിംഗ്‌സില്‍ 356 റണ്‍സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ 462 റണ്‍സ് എടുത്താണ് പുറത്തായത്. സെഞ്ച്വറി നേടിയ സര്‍ഫറാസും 99 റണ്‍സ് നേടി റിഷഭ് പന്തും മികച്ച അടിത്തറ രണ്ടാം ഇന്നിംഗ്‌സില്‍ ഒരുക്കിയെങ്കിലും അവസാന ആറ് വിക്കറ്റുകള്‍ 50 റണ്‍സ് എടുക്കുന്നതിനിടെ നഷ്ടമായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.
കെഎല്‍ രാഹുല്‍ (12), രവീന്ദ്ര ജഡേജ (5), രവിചന്ദ്ര അശ്വിന്‍ (15) എന്നീ ഓള്‍ റൗണ്ടര്‍മാര്‍ പരാജയപ്പെട്ടതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ഭുംറയും സിറാജും റണ്‍സൊന്നും എടുക്കുന്നതിന് മുന്നേ പുറത്തായി. ആറ് റണ്‍സുമായി കുല്‍ദീപ് യാദവ് പുറത്താകാതെ നിന്നു.
സര്‍ഫറാസ് 195 പന്തില്‍ 18 ഫോറും മൂന്ന് സിക്‌സും സഹിതമാണ് 150 റണ്‍സെടുത്തത്. സര്‍ഫറാസിന്റെ കന്നി അന്താരാഷ്ട്ര സെഞ്ച്വറിയാണിത്. പന്ത് 105 പന്തില്‍ ഒന്‍പത് ഫോറും അഞ്ച് സിക്‌സും സഹിതം 99 റണ്‍സെടുത്തും പുറത്തായി.
ന്യൂസിലന്‍ഡിനായി മാത്ത് ഹെന്റി 24,3 ഓവറില്‍ 102 റണ്‍സ് വഴങ്ങിയും വില്യം ഒബ്രോക്ക് 21 ഓവറില്‍ 92 റണ്‍സ് വഴങ്ങിയും മൂന്ന് വിക്കറ്റ് വീഴ്ത്തി. അജാസ് പട്ടേല്‍ രണ്ടും ഗ്ലെന്‍ ഫിലിപ്പ്‌സ് ഒരു വിക്കറ്റും സ്വന്തമാക്കി.
ഇന്ത്യയ്ക്ക് മൂന്നാം ദിനം വിരാട് കോഹ്ലി (70), രോഹിത് ശര്‍മ (52), യശസ്വി ജയ്‌സ്വാള്‍ (35) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. ന്യൂസിലന്‍ഡിനായി അജാസ് പട്ടേല്‍ രണ്ട് വിക്കറ്റും ഗ്ലെന്‍ ഫിലിപ്‌സ് ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ, രചിന്‍ രവീന്ദ്രയുടെ സെഞ്ച്വറി കരുത്തില്‍ ന്യൂസിലന്‍ഡ് 402 റണ്‍സ് നേടിയിരുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് വെറും 46 റണ്‍സിന് അവസാനിച്ചിരുന്നു.