അഞ്ചാം ദിനം കിവീസിന് ഉള്‍ക്കിടിലം, ഇന്ത്യയ്ക്ക് ഹാപ്പി ന്യൂസ്
ഇന്ത്യ-ന്യൂസിലാന്‍ഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അവസാന ദിവസത്തിലേക്ക് കടക്കുമ്പോള്‍, മഴ മത്സരഫലത്തെ സ്വാധീനിച്ചേക്കാം. ന്യൂസിലന്‍ഡിന് ജയിക്കാന്‍ 107 റണ്‍സ് കൂടി വേണം, ഇന്ത്യയ്ക്ക് 10 വിക്കറ്റുകള്‍.
അവസാന ദിവസം സ്പിന്നിന് അനുകൂലമായ പിച്ചില്‍ ഇന്ത്യയ്ക്ക് വിജയ പ്രതീക്ഷയുണ്ട്. എന്നാല്‍, 10 വിക്കറ്റുകള്‍ കൈയിലുള്ള ന്യൂസിലന്‍ഡിനാണ് മുന്‍തൂക്കം.
ഈ സാഹചര്യത്തില്‍ മഴ മൂലം കളി മുടങ്ങിയാല്‍ അത് ന്യൂസിലന്‍ഡിന് വലിയ തിരിച്ചടിയാകും. അക്യുവെതറിന്റെ പ്രവചനമനുസരിച്ച് ഞായറാഴ്ച ബെംഗളൂരുവില്‍ മഴ പെയ്യാന്‍ 80% സാധ്യതയുണ്ട്.
മണിക്കൂറുകള്‍ തിരിച്ചുള്ള കാലാവസ്ഥപ്രവചനം പ്രകാരം രാവിലെ 9ന് 51 ശതമാനവും അടുത്ത രണ്ട് മണിക്കൂറില്‍ 47 ശതമാനവുമാണ് മഴ പെയ്യാനുള്ള സാധ്യത പ്രവചിച്ചിരിക്കുന്നത്. ഉച്ചക്ക് ഒരു മണിയോടെ മഴ പെയ്യാനുള്ള സാധ്യത വീണ്ടും 49 ശതമാനമായി ഉയരും.രണ്ട് മണിയോടെ ഇത് 55 ശതമാനവുമെങ്കിലും മൂന്ന് മുതല്‍ നാലു വരെ മഴ പെയ്യാനുള്ള സാധ്യത 39 ശതമാനമായി കുറയും.
നാലു മുതല്‍ അഞ്ച് വരെ മഴസാധ്യത 33 ശതമാനമായി കുറയുമെങ്കിലും അഞ്ച് മുതല്‍ ആറ് വരെ 39 ശതമാനമായി ഉയരുമെന്നാണ് അക്യുവെതറിന്റെ പ്രവചനം. മഴമൂലം ടെസ്റ്റിന്റെ ആദ്യ ദിനം പൂര്‍ണമായും നഷ്ടമായിരുന്നു.
മഴ മൂലം ടെസ്റ്റിന്റെ ആദ്യ ദിനം പൂര്‍ണമായും നഷ്ടമായിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ വെറും 46 റണ്‍സിന് ഓള്‍ ഔട്ടായി. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ 462 റണ്‍സ് എടുത്ത് തിരിച്ചുവന്നു.