പിടിച്ച് നിന്ന് ന്യൂസിലന്‍ഡ്, അശ്വിന്‍ കൊടുങ്കാറ്റ് വീഴിത്തുടങ്ങി
ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ന്യൂസിലാന്‍ഡിന് തരക്കേടില്ലാത്ത തുടക്കം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കിവീസ് ടീം ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സെന്ന നിലയിലാണ്. 47 റണ്‍സുമായി ഡെവോണ്‍ കോണ്‍വെയും അഞ്ച് റണ്‍സുമായി രചിന്‍ രവീന്ദ്രയും ക്രീസിലുണ്ട്.
ഇന്ത്യന്‍ പേസര്‍മാരായ ജസ്പ്രീത് ബുംറയെയും ആകാശ് ദീപിനെയും കരുതലോടെയാണ് ന്യൂസിലാന്‍ഡ് ഓപ്പണര്‍മാര്‍ നേരിട്ടത്. ഓപ്പണിംഗ് സ്‌പെല്ലില്‍ വിക്കറ്റ് വീഴ്ത്താന്‍ ഇരുവര്‍ക്കും കഴിഞ്ഞില്ല. ഏഴാം ഓവറില്‍ രവിചന്ദ്രന്‍ അശ്വിനെ പന്തേല്‍പ്പിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തീരുമാനം ഫലം കണ്ടു. അശ്വിന്‍ തന്റെ ആദ്യ ഓവറില്‍ തന്നെ ടോം ലാഥമിനെ (10) പുറത്താക്കി.
തുടര്‍ന്ന് വില്‍ യങ്ങും (37) കോണ്‍വെയും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തി. 24-ാം ഓവറില്‍ അശ്വിന്‍ വീണ്ടും വിജയം കണ്ടെത്തി. യങ്ങിനെ പുറത്താക്കി കിവീസ് ഇന്നിംഗ്‌സില്‍ രണ്ടാം വിക്കറ്റ് വീഴ്ത്തി.
ഇതുടീമിലേയും മാറ്റങ്ങള്‍:
ഇന്ത്യ: ആദ്യ ടെസ്റ്റില്‍ നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തിയപ്പോള്‍ കെ എല്‍ രാഹുല്‍ പുറത്തായി. മുഹമ്മദ് സിറാജിന് പകരം ആകാശ് ദീപും കുല്‍ദീപ് യാദവിന് പകരം വാഷിംഗ്ടണ്‍ സുന്ദറും ടീമിലെത്തി.
ന്യൂസിലാന്‍ഡ്: പരിക്കേറ്റ മാറ്റ് ഹെന്റിക്കു പകരം മിച്ചല്‍ സാന്റ്‌നര്‍ ടീമിലെത്തി. ടീമിലെ ഏക മാറ്റം അതാണ്.