വീണു കെഎല്‍ എന്ന വന്‍മരം, നിര്‍ണ്ണായക ടോസ് ജയിച്ച് ന്യൂസിലന്‍ഡ്
പൂണെയില്‍ നടക്കുന്ന ഇന്ത്യ - ന്യൂസിലാന്‍ഡ് രണ്ടാം ടെസ്റ്റില്‍ നിര്‍ണായക ടോസ് നേടിയ കിവീസ് ടീം ബാറ്റിംഗ് തിരഞ്ഞെടുത്തു. ആദ്യ ടെസ്റ്റില്‍ നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ഇതില്‍ കെഎല്‍ രാഹുലിന് സ്ഥാനം നഷ്ടമായി എന്നതാണ് ശ്രദ്ധേയ മാറ്റം.
ഇന്ത്യന്‍ ടീമിലെ മാറ്റങ്ങള്‍:
ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തിയപ്പോള്‍ കെ എല്‍ രാഹുല്‍ പുറത്തായി.
മുഹമ്മദ് സിറാജിന് പകരം ആകാശ് ദീപ് ടീമിലെത്തി.
കുല്‍ദീപ് യാദവിന് പകരം വാഷിംഗ്ടണ്‍ സുന്ദര്‍ ഇടം നേടി.
ന്യൂസിലാന്‍ഡ് ടീമിലെ മാറ്റം:
പരിക്കേറ്റ മാറ്റ് ഹെന്റിക്കു പകരം മിച്ചല്‍ സാന്റ്‌നര്‍ ടീമിലെത്തി.
ബെംഗളൂരുവില്‍ നടന്ന ആദ്യ ടെസ്റ്റില്‍ തോറ്റ ഇന്ത്യ പരമ്പരയില്‍ 1-0 ന് പിന്നിലാണ്. സ്പിന്നര്‍മാരെ തുണക്കുന്ന പൂനെ പിച്ചില്‍ നാലാം ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്യുന്നത് ദുഷ്‌കരമാകുമെന്നാണ് വിലയിരുത്തല്‍.
ഐസിസി റാങ്കിംഗ്:
ടെസ്റ്റ് റാങ്കിംഗില്‍ വിരാട് കോഹ്ലിയെ പിന്നിലാക്കി റിഷഭ് പന്ത് മുന്നേറി.
ടി20 റാങ്കിംഗില്‍ സഞ്ജു സാംസണിന് സ്ഥാനനഷ്ടം.
പ്ലേയിംഗ് ഇലവന്‍:
ന്യൂസിലാന്‍ഡ്: ടോം ലാതം, ഡെവണ്‍ കോണ്‍വേ, വില്‍ യങ്, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ടോം ബ്ലണ്ടെല്‍, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സാന്റ്‌നര്‍, ടിം സൗത്തി, അജാസ് പട്ടേല്‍, വില്യം സോമര്‍വില്ലെ.
ഇന്ത്യ: യശസ്വി ജയ്‌സ്വാള്‍, രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, റിഷഭ് പന്ത്, സര്‍ഫറാസ് ഖാന്‍, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, രവിചന്ദ്രന്‍ അശ്വിന്‍, ആകാശ് ദീപ്, ജസ്പ്രീത് ബുംറ.