പൂനെ ദുരന്തം, പ്രബലന്മാര്‍ തകര്‍ന്നടിയുന്നു, ഇന്ത്യയ്ക്ക് ദയനീയ ബാറ്റിംഗ് തകര്‍ച്ച
പൂനെയില്‍ പുരോഗമിക്കുന്ന ഇന്ത്യ-ന്യൂസിലാന്‍ഡ് രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞു. 259 റണ്‍സിന് ന്യൂസിലാന്‍ഡ് ഒന്നാം ഇന്നിങ്‌സ് അവസാനിപ്പിച്ചപ്പോള്‍ ഇന്ത്യ വന്‍ സ്‌കോര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ ഏഴ് 7 വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. സാന്റനറുടെ നേതൃത്വത്തിലുളള സ്പിന്‍ ആക്രമണത്തിന് മുമ്പില്‍ ഇന്ത്യ തരിപ്പണമാകുകയായിരുന്നു.
11 റണ്‍സുമായി രവീന്ദ്ര ജഡേജയും രണ്ട് റണ്‍സുമായി വാഷിംഗ്ടണ്‍ സുന്ദറുമാണ് ഇന്ത്യന്‍ നിരയില്‍ ക്രീസില്‍. വെറും മൂന്ന് വിക്കറ്റ് അവശേഷിക്കെ ഒന്നാം ഇന്നിംഗ്‌സില്‍ ന്യൂസിലന്‍ഡിന്റെ സ്‌കോറിനൊപ്പമെത്താന്‍ ഇന്ത്യയ്ക്ക് ഇനിയും 152 റണ്‍സ് കൂടി വേണം.
പൂനെയില്‍ ഏറെ റെക്കോര്‍ഡുളള വിരാട് കോഹ്ലി ഒമ്പത് പന്തില്‍ നിന്ന് ഒരു റണ്‍സ് മാത്രമെടുത്ത് പുറത്തായത് ഇന്ത്യയെ ഞെട്ടിച്ചു. . 72 പന്തില്‍ നിന്ന് 30 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിനെ ആണ് ഇന്ത്യയ്ക്ക് രണ്ടാം ദിനം ആദ്യം നഷ്ടമായത്.
യശസ്വി ജയ്സ്വാള്‍ (30), ഋഷഭ് പന്ത് (18) സര്‍ഫറാസ് ഖാന്‍ (11) രവിചന്ദ്രന്‍ അശ്വിന്‍ (4) എന്നിവരും നിലയുറപ്പിക്കും മുമ്പ് പുറത്തായി.
ന്യൂസിലന്‍ഡിനായി മിച്ചല്‍ സാന്റ്‌നര്‍ നാല് വിക്കറ്റും ഗ്ലെന്‍ ഫിലിപ്‌സ് രണ്ട് വിക്കറ്റും വീഴ്ത്തി. ടിം സൗത്തി ഒരു വിക്കറ്റ് നേടി.
ഇന്ത്യയുടെ വിക്കറ്റ് നഷ്ടം:
രോഹിത് ശര്‍മ (0) (സൗത്തി)
ശുഭ്മാന്‍ ഗില്‍ (30) (സാന്റ്‌നര്‍)
വിരാട് കോഹ്ലി (1) (സാന്റ്‌നര്‍)
യശസ്വി ജയ്സ്വാള്‍ (30) (ഫിലിപ്സ്)
ഋഷഭ് പന്ത് (18) (ഫിലിപ്സ്)
സര്‍ഫറാസ് ഖാന്‍ (11) (സാന്റ്‌നര്‍)
രവിചന്ദ്രന്‍ അശ്വിന്‍ (4) (സാന്റ്‌നര്‍)
ന്യൂസിലന്‍ഡ് ബൗളര്‍മാരുടെ പ്രകടനം:
ടിം സൗത്തി: 6 ഓവര്‍, 18 റണ്‍സ്, 1 വിക്കറ്റ്
വില്യം ഒ'റോര്‍ക്ക്: 3 ഓവര്‍, 25 റണ്‍സ്, 0 വിക്കറ്റ്
അജാസ് പട്ടേല്‍: 7 ഓവര്‍, 22 റണ്‍സ്, 0 വിക്കറ്റ്
മിച്ചല്‍ സാന്റ്‌നര്‍: 16 ഓവര്‍, 36 റണ്‍സ്, 4 വിക്കറ്റ്
ഗ്ലെന്‍ ഫിലിപ്സ്: 6 ഓവര്‍, 26 റണ്‍സ്, 2 വിക്കറ്റ്