ഇന്ത്യയ്ക്ക് നാടകീയ കൂട്ടതകര്‍ച്ച, ആദ്യ ദിനം അവസാന ഓവറുകള്‍ സംഭവ ബഹുലം
ന്യൂസിലന്‍ഡിനെതിരെ മൂന്നാം ടെസ്റ്റില്‍ സിനിമാ കഥയെ വെല്ലുന്ന രീതിയില്‍ തകര്‍ച്ച നേരിട്ട് ടീം ഇന്ത്യ. ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഒന്നിന് 78 റണ്‍സ് എന്ന നിലയില്‍ നിന്ന് പൊടുന്നനെ നാലിന് 86 റണ്‍സ് എന്ന നിലയിലേക്ക് ഇന്ത്യ കൂപ്പുകുത്തുകയായിരുന്നു.
ഇതോടെ ആറ് വിക്കറ്റ് മാത്രം അവശേഷിക്കെ ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 235 റണ്‍സിനൊപ്പമെത്താന്‍ ഇന്ത്യയ്ക്കിന് 149 റണ്‍സ് കൂടി വേണം. 38 പന്തില്‍ രണ്ട ഫോറും ഒരു സിക്‌സും സഹിതം 31 റണ്‍സുമായി ഗില്ലും ഒരു റണ്‍സുമായി പന്തുമാണ് ക്രീസില്‍.
ടീം സ്‌കോര്‍ 25ല്‍ നില്‍ക്കെ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ 18 റണ്‍സെടുത്ത് പുറത്തായി. പിന്നാലെ ഗില്ലിനൊപ്പം ജയ്‌സ്വാള്‍ 53 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് എത്തിക്കുമെന്ന് തോന്നിച്ചെങ്കിലും മത്സരം അവസാനിക്കാന്‍ രണ്ടോവര്‍ മാത്രം നില്‍ക്കെ അജാസ് പട്ടേലിന്റെ പന്തില്‍ റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച് ക്ലീന്‍ ബൗള്‍ഡായി. 52 പന്തില്‍ നാല് ഫോറടക്കം 30 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്്.
പിന്നീടാണ നാടകീയ സംഭവങ്ങളുണ്ടായത്. തൊട്ടടുത്ത പന്തില്‍ നൈറ്റ് വാച്ച്മാനായെത്തിയ മുഹമ്മദ് സിറാജ് എല്‍ബിയില്‍ കുടുങ്ങി പുറത്തായി. ഒരു റിവ്യൂ കൂടി നഷ്ടപ്പെടുത്തിയാണ് സിറാജ് മടങ്ങിയത്. ഇതോടെ അഞ്ചാമനായി കോഹ്ലി ക്രീസിലെത്തി.
ആറ് പന്തില്‍ നാല് റണ്‍സുമായി നില്‍ക്കെ നിര്‍ഭാഗ്യകരമായി കോഹ്ലി റണ്ണൗട്ടില്‍ കുടുങ്ങുകയായിരുന്നു. ഇതോടെ ഇന്ത്യ തകര്‍ച്ചയുറപ്പിച്ചു.
നേരത്തെ സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജയും വാഷിംഗ്ടണ്‍ സുന്ദറും തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചതോടെയാണ് ന്യൂസിലന്‍ഡ് 65.4 ഓവറില്‍ ന്യൂസിലന്‍ഡ് 235 റണ്‍സിന് പുറത്തായത്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ രവീന്ദ്ര ജഡേജ (5/65) ആണ് ന്യൂസിലാന്‍ഡിനെ തകര്‍ത്തത്. വാഷിംഗ്ടണ്‍ സുന്ദര്‍ നാല് വിക്കറ്റുകള്‍ (4/128) വീഴ്ത്തി. ആകാശ് ദീപ് ഒരു വിക്കറ്റ് (1/22) നേടി.
ന്യൂസിലാന്‍ഡിനായി വില്‍ യങ് (71), ഡാരില്‍ മിച്ചലും (82) അര്‍ധ സെഞ്ച്വറി നേടി. ടോം ലാഥം (28), ഗ്ലെന്‍ ഫിലിപ്പ്‌സ് (17) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.