ഒടുവില്‍ ആറാടി ജഡേജ, കൂടെ സുന്ദറും, കിവീസിനെ എറിഞ്ഞിട്ട് ടീം ഇന്ത്യ
മൂന്നാം ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെ 235 റണ്‍സിന് എറിഞ്ഞിട്ട് ഇന്ത്യ. സ്്പിന്നര്‍മാരായ രവീന്ദ്ര ജഡേജയും വാഷിംഗ്ടണ്‍ സുന്ദറും തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചതോടെയാണ് ന്യൂസിലന്‍ഡ് 65.4 ഓവറില്‍ ന്യൂസിലന്‍ഡ് 235 റണ്‍സിന് പുറത്തായത്.
മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ രവീന്ദ്ര ജഡേജ (5/65) ആണ് ന്യൂസിലാന്‍ഡിനെ തകര്‍ത്തത്. വാഷിംഗ്ടണ്‍ സുന്ദര്‍ നാല് വിക്കറ്റുകള്‍ (4/128) വീഴ്ത്തി. ആകാശ് ദീപ് ഒരു വിക്കറ്റ് (1/22) നേടി.
ന്യൂസിലാന്‍ഡിനായി വില്‍ യങ് (71), ഡാരില്‍ മിച്ചലും (82) അര്‍ധ സെഞ്ച്വറി നേടി. ടോം ലാഥം (28), ഗ്ലെന്‍ ഫിലിപ്പ്‌സ് (17) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ഇന്ത്യയുടെ മറുപടി ഇന്നിംഗ്‌സ് ഉടന്‍ ആരംഭിക്കും. ആദ്യ രണ്ട് ടെസ്റ്റും തോറ്റ് ഇന്ത്യ പരമ്പര നേരത്തെ തന്നെ കൈവിട്ടിരുന്നു. എന്നാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഇന്ത്യയ്ക്ക് ജയം അനിവാര്യമാണ്.
പൂനെ ടെസ്റ്റില്‍ കളിച്ച ടീമില്‍ ഒരേയൊരു മാറ്റം മാത്രമാണ് ഇന്ത്യ ഇന്ന് വരുത്തിയത്. ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജ് ഇന്ത്യന്‍ ടീമില്‍ ഇടം നേടി. ന്യൂസിലന്‍ഡ് ടീമിലും രണ്ട് മാറ്റങ്ങളുണ്ട്. പരിക്കേറ്റ മിച്ചല്‍ സാന്റ്‌നറിന് പകരം ഇഷ് സോധിയും ടിം സൗത്തിക്ക് പകരം മാറ്റ് ഹെന്റിയും ടീമിലെത്തി.
ഇന്ത്യന്‍ പ്ലേയിംഗ് ഇലവന്‍:
യശസ്വി ജയ്‌സ്വാള്‍, രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, റിഷഭ് പന്ത്, സര്‍ഫറാസ് ഖാന്‍, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, രവിചന്ദ്രന്‍ അശ്വിന്‍, ആകാശ് ദീപ്, മുഹമ്മദ് സിറാജ്.