For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

ആദ്യ ദിനം ഒലിച്ച് പോയി, ഇന്ത്യയ്ക്കും കിവീസിനും കാത്തിരിപ്പ്

04:12 PM Oct 16, 2024 IST | admin
UpdateAt: 04:12 PM Oct 16, 2024 IST
ആദ്യ ദിനം ഒലിച്ച് പോയി  ഇന്ത്യയ്ക്കും കിവീസിനും കാത്തിരിപ്പ്

ഇന്ത്യ-ന്യൂസിലാന്‍ഡ് ടെസ്റ്റ് പരമ്പരയിലെ ബെംഗളൂരു ടെസ്റ്റിന്റെ ആദ്യ ദിനം മഴ മൂലം ഉപേക്ഷിച്ചു. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ന് ആരംഭിക്കേണ്ട മത്സരത്തിന് കനത്ത മഴയെ തുടര്‍ന്ന് ടോസ് പോലും ഇടാന്‍ സാധിച്ചില്ല. വരും ദിവസങ്ങളിലും മഴ തുടരുമെന്നതിനാല്‍ മത്സരം നടക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല.

മഴ മൂലം ഇരു ടീമുകളും ഇന്‍ഡോര്‍ സംവിധാനത്തില്‍ മാതരമാണ് പരിശീലനം നടത്താനായത്. മേഘാവൃതമായ അന്തരീക്ഷമായതിനാല്‍ മഴ ഉടനെയൊന്നും ശമിക്കാന്‍ സാധ്യതയില്ല. മത്സരം നടക്കേണ്ട ചിന്നസ്വാമി സ്റ്റേഡിയത്തിലെ പിച്ച് മൂടിയിട്ടിരിക്കുകയാണ്.

Advertisement

ആദ്യദിനം നഷ്ടമായതിനാല്‍ നാളെ നേരത്തെ മത്സരം തുടങ്ങും. രാവിലെ 9.15 മുതല്‍ 11.30 വരെയാണ് ആദ്യ സെഷന്‍. ഉച്ചയ്ക്ക് ശേഷം 12.10 ന് രണ്ടാം സെഷന്‍ ആരംഭിച്ച് 2.25 ന് അവസാനിക്കും. വൈകുന്നേരം 2.45 ന് മൂന്നാം സെഷന്‍ ആരംഭിച്ച് 6.45 ന് അവസാനിക്കും. എന്നാല്‍ വരും ദിവസങ്ങളിലും ബെംഗളൂരുവില്‍ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ടെസ്റ്റ് നടക്കുന്ന നാലു ദിവസവും മഴ പെയ്യുമെന്നാണ് പ്രവചനം.

ഓസ്‌ട്രേലിയക്കെതിരായ അഞ്ച് മത്സര പരമ്പരക്ക് മുമ്പായി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സ്ഥാനം ഉറപ്പാക്കാന്‍ ഇന്ത്യക്ക് ന്യൂസിലന്‍ഡിനെതിരായ പരമ്പര തൂത്തുവാരേണ്ടതുണ്ട്. മുന്‍ നായകന്‍ കെയ്ന്‍ വില്യംസണ്‍ ഇല്ലാതെ ഇറങ്ങുന്ന ന്യൂസിലന്‍ഡിന് രചിന്‍ രവീന്ദ്രയുടെ ഫോമിലാണ് പ്രതീക്ഷ.

Advertisement

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രിത് ബുമ്ര (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, അകാശ് ദീപ്.

Advertisement
Advertisement