For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

സുപ്രധാന താരത്തെ നഷ്ടപ്പെട്ട് കിവീസ്, ഇന്ത്യയ്ക്ക് ടോസ് നഷ്ടം

02:23 PM Mar 09, 2025 IST | Fahad Abdul Khader
Updated At - 02:23 PM Mar 09, 2025 IST
സുപ്രധാന താരത്തെ നഷ്ടപ്പെട്ട് കിവീസ്  ഇന്ത്യയ്ക്ക് ടോസ് നഷ്ടം

ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡ് ആദ്യം ബാറ്റ് ചെയ്യും. നിര്‍ണായക ടോസ് നേടിയ ന്യൂസിലന്‍ഡ് നായകന്‍ മിച്ചല്‍ സാന്റ്‌നര്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് തുടര്‍ച്ചയായ പതിമൂന്നാം ടോസ്സാണ് നഷ്ടമാകുന്നത്. ടീം എന്ന നിലയില്‍ ഏകദിനങ്ങളില്‍ ഇന്ത്യക്ക് ഇത് തുടര്‍ച്ചയായ പതിനഞ്ചാമത്തെ ടോസ് നഷ്ട്ടമാണ്.

ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനല്‍ മത്സരം ജയിച്ച അതേ ടീമിനെ തന്നെ ഇന്ത്യ നിലനിര്‍ത്തിയിരിക്കുന്നത്.. അതേസമയം ദക്ഷിണാഫ്രിക്കക്കെതിരായ സെമി മത്സരം ജയിച്ച ന്യൂസിലന്‍ഡ് ടീമില്‍ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യക്കെതിരെ അഞ്ച് വിക്കറ്റ് നേടിയ പേസര്‍ മാറ്റ് ഹെന്റിക്ക് പരിക്ക് പറ്റിയതിനാല്‍ നഥാന്‍ സ്മിത്തിനെ കിവീസ് പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

Advertisement

ടി20 ലോകകപ്പിന് ശേഷം തുടര്‍ച്ചയായ രണ്ടാം ഐസിസി കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. രണ്ട് വര്‍ഷത്തിനിടെ രോഹിത് ശര്‍മ്മയുടെ കീഴില്‍ മൂന്നാമത്തെ ഐസിസി ഫൈനലിനാണ് ഇന്ത്യ ഇറങ്ങുന്നത്. കണക്കിലും താരശക്തിയിലും ഇന്ത്യ തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്. 2023-ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടെങ്കിലും, 2024-ലെ ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് കിരീടം നേടി.

ഐസിസി നോക്കൗട്ട് മത്സരങ്ങളില്‍ കിവീസിന്റെ ആധിപത്യം

Advertisement

ഐസിസി നോക്കൗട്ട് മത്സരങ്ങളില്‍ ഇരു ടീമുകളും നാല് തവണ ഏറ്റുമുട്ടിയതില്‍ മൂന്ന് തവണയും വിജയം ന്യൂസിലന്‍ഡിനൊപ്പമായിരുന്നു. ഇക്കുറി ദുബായില്‍ മാത്രം കളിച്ചതും ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചതുമായ ആത്മവിശ്വാസത്തിലാണ് രോഹിത് ശര്‍മ്മയും സംഘവും കിരീടത്തിനായി ഇറങ്ങുന്നത്. ടി20 ലോകകപ്പില്‍ കിരീടം നേടി വിരമിച്ചതുപോലെ രോഹിതും കോഹ്ലിയും ചാമ്പ്യന്മാരായി ഏകദിനങ്ങളോട് വിടപറയുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു.

ഇരു ടീമുകളുടെയും പ്ലേയിംഗ് ഇലവനുകള്‍

Advertisement

  • ന്യൂസിലന്‍ഡ് പ്ലേയിംഗ് ഇലവന്‍: വില്‍ യംഗ്, രചിന്‍ രവീന്ദ്ര, കെയ്ന്‍ വില്യംസണ്‍, ടോം ലാഥം, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്, മൈക്കല്‍ ബ്രേസ്വെല്‍, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), കെയ്ല്‍ ജാമിസണ്‍, വില്യം ഓറൂര്‍ക്ക്, നഥാന്‍ സ്മിത്ത്.
  • ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി.
Advertisement