ഉത്തപ്പയുടെ വെടിക്കെട്ട് പാഴായി, ഇന്ത്യയെ തകര്‍ത്ത് പാകിസ്ഥാന്‍
ഏറെ നാളുകള്‍ക്ക് ശേഷം തിരിച്ചെത്തിയ ഹോങ്കോങ് സിക്‌സസ ടൂര്‍ണമെന്റില്‍ ഇന്ത്യയെ തകര്‍ത്ത് പാകിസ്ഥാന്‍. ആസിഫ് അലിയുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ മികവില്‍ പാകിസ്ഥാന്‍ ആറ് വിക്കറ്റിനാണ് ഇന്ത്യയെ പരാജയപ്പെടുത്തി.
ടോസ് നേടിയ പാകിസ്ഥാന്‍ ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 6 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെടുത്തു. റോബിന്‍ ഉത്തപ്പ (31), ഭരത് ചിപ്ലി (53), കേദാര്‍ ജാദവ് (8), മനോജ് തിവാരി (17), സ്റ്റുവര്‍ട്ട് ബിന്നി (4) എന്നിവരാണ് റണ്‍സെടുത്തത്. ഉത്തപ്പ എട്ട് പനതില്‍ മൂന്ന് വീതം ഫോറും സിക്‌സും നേടിയാണ് 31 റണ്‍സെടുത്തത്. ഭരത് ചിപ്പിയാകട്ടെ വെറും 16 പന്തിലാണ് ആറ് ഫോറും നാല് സിക്‌സും സഹിതം 53 റണ്‍സെടുത്തത്.
120 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് വേണ്ടി ആസിഫ് അലി (55) തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചു. മുഹമ്മദ് അഖ്‌ലഖ് (40), ഫഹീം അഷ്റഫ് (22*) എന്നിവരും മികച്ച പിന്തുണ നല്‍കി. 5 ഓവറില്‍ പാകിസ്ഥാന്‍ വിജയലക്ഷ്യം കടന്നു.
ആസിഫ് അലി മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. 14 പന്തില്‍ രണ്ട് ഫോറും ഏഴ് സിക്‌സും സഹിതമാണ് ആസിഫ് അലി 55 രണ്‍സെടുത്തത്. അഖ്‌ലാഖ് ആകട്ടെ വെറും 12 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സും സഹിതം പുറത്താകാതെ 40ഉം ക്യാപ്റ്റന്‍ ഫഹീ അഷ്‌റഫ് അഞ്ച് പന്തില്‍ ഒരു ഫോറും മൂന്ന് സിക്‌സും സഹിതം പുറത്താകാതെ 22 റണ്‍സും നേടി.