For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

ഇന്ത്യ - ദക്ഷിണാഫ്രിക്ക നാലാം ടി20: പരമ്പര നേട്ടം ലക്ഷ്യമിട്ട് ഇന്ത്യ.. പ്രോട്ടീസിന് തോൽവി താങ്ങാനാവില്ല

09:37 AM Nov 15, 2024 IST | admin
UpdateAt: 09:37 AM Nov 15, 2024 IST
ഇന്ത്യ   ദക്ഷിണാഫ്രിക്ക നാലാം ടി20  പരമ്പര നേട്ടം ലക്ഷ്യമിട്ട് ഇന്ത്യ   പ്രോട്ടീസിന് തോൽവി താങ്ങാനാവില്ല

ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ നാലാം ടി20യിൽ ഇന്ന് ജോഹന്നാസ്ബർഗിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ ഏറ്റുമുട്ടും. സെഞ്ചൂറിയനിൽ നടന്ന മൂന്നാം ടി20യിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യ പരമ്പരയിൽ 2-1ന് മുന്നിലെത്തിയിരുന്നു.

ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് തുടർച്ചയായ മൂന്നാമത്തെ ടി20 പരമ്പര വിജയം ലക്ഷ്യമിട്ടാണ് ഇന്ന് ഇറങ്ങുന്നത്. ടി20 ഫോർമാറ്റിൽ ഇന്ത്യയുടെ മുഴുവൻ സമയ ക്യാപ്റ്റനായി ചുമതലയേറ്റതിന് ശേഷം സൂര്യയുടെ നേതൃത്വത്തിൽ ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. രണ്ടാം ടി20യിൽ ഒഴികെ, മൂന്ന് മത്സരങ്ങളിലും ഇന്ത്യ ദക്ഷിണാഫ്രിക്കയെക്കാൾ എല്ലാ വിഭാഗങ്ങളിലും മികച്ചുനിന്നു. ഇന്ന് കൂടി ജയിച്ചു ആധികാരികമായി പരമ്പര 3-1ന് സ്വന്തമാക്കാനാവും ഇന്ത്യൻ ശ്രമം.

Advertisement

മറുവശത്ത്, ഇന്നത്തെ മത്സരം ജയിച്ചു പരമ്പര 2-2 എന്ന നിലയിൽ സമനിലയിലാക്കാൻ ദക്ഷിണാഫ്രിക്ക ശ്രമിക്കും. ഈ വർഷം ആദ്യം നടന്ന ഐസിസി ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയോട് പരാജയപ്പെട്ടതിന് പിന്നാലെ മറ്റൊരു ടി20 പരമ്പര കൂടി നീലപ്പടയോട് തോൽക്കുന്നത് ദക്ഷിണാഫ്രിക്കക്ക് താങ്ങാനാവില്ല.

ഇരു ടീമുകളും ജോഹന്നാസ്ബർഗിൽ നടക്കുന്ന അവസാന മത്സരത്തിന് കഴിഞ്ഞ മത്സരത്തിൽ ഫീൽഡ് ചെയ്തതിന് സമാനമായ പ്ലേയിംഗ് ഇലവനുമായി തന്നെ ഇറങ്ങാനാണ് സാധ്യത.

Advertisement

പ്ലേയിംഗ് ഇലവൻ (സാധ്യത):

ദക്ഷിണാഫ്രിക്ക: റയാൻ റിക്കൽട്ടൺ, റീസ ഹെൻഡ്രിക്സ്, ഐഡൻ മാർക്രം (ക്യാപ്റ്റൻ), ട്രിസ്റ്റൻ സ്റ്റബ്സ്, ഹെൻറിച്ച് ക്ലാസെൻ (വിക്കറ്റ് കീപ്പർ), ഡേവിഡ് മില്ലർ, മാർക്കോ ജാൻസെൻ, ആൻഡിലെ സിമെലെയ്ൻ, ജെറാൾഡ് കോയറ്റ്സി, കേശവ് മഹാരാജ്, ലുതോ സിപാംല.

ഇന്ത്യ: സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ്മ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, റിങ്കു സിംഗ്, രമണദീപ് സിംഗ്, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, രവി ബിഷ്ണോയ്, വരുൺ ചക്രവർത്തി.

Advertisement

മത്സര വിവരങ്ങൾ:

തീയതി: നവംബർ 15, വെള്ളിയാഴ്ച
സമയം: രാത്രി 8:30 IST (ടോസ് 8:00 PM IST)
സ്ഥലം: ജോഹന്നാസ്ബർഗ്
തത്സമയ സംപ്രേഷണം: സ്പോർട്സ്18 നെറ്റ്‌വർക്ക്
ലൈവ് സ്ട്രീമിംഗ്: ജിയോ സിനിമ ആപ്പ്, വെബ്സൈറ്റ്

ടി20യിൽ ഇന്ത്യ - ദക്ഷിണാഫ്രിക്ക ഏറ്റുമുട്ടലുകൾ:

മൊത്തം മത്സരങ്ങൾ: 30
ഇന്ത്യ വിജയിച്ചത്: 17
ദക്ഷിണാഫ്രിക്ക വിജയിച്ചത്: 12
സമനില: 1

Advertisement