Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

ഇന്ത്യയ്ക്ക് മിന്നുന്ന തുടക്കം; ന്യൂസിലന്‍ഡിനെ തകര്‍ത്തെറിഞ്ഞു

10:51 PM Oct 24, 2024 IST | admin
Updated At : 10:51 PM Oct 24, 2024 IST
Advertisement

ന്യൂസിലന്‍ഡിനെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ 59 റണ്‍സിനാണ് ഇന്ത്യ കിവീസിനെ തോല്‍പിച്ചത്. ഇതോടെ ഇന്ത്യന്‍ വനിതാ ടീം പരമ്പരയില്‍ 1-0 ന് മുന്നിലെത്തി.

Advertisement

സ്‌കോര്‍:

ഇന്ത്യ: 227 (50 ഓവറില്‍)
ന്യൂസിലന്‍ഡ്: 168 (40.4 ഓവറില്‍)

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 50 ഓവറില്‍ 227 റണ്‍സ് ആണ് നേടിയത്. ഇന്ത്യയ്ക്കായി സ്മൃതി മന്ദാന (57), യാസ്തിക ഭാട്ടിയ (37), ദീപ്തി ശര്‍മ (41) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ന്യൂസിലന്‍ഡിനായി അമേലിയ കെര്‍ 4 വിക്കറ്റുകള്‍ വീഴ്ത്തി.

Advertisement

228 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡിന് 40.4 ഓവറില്‍ 168 റണ്‍സിന് ഓള്‍ഔട്ടായി. ലോറന്‍ ഡൗണ്‍ (26), ബ്രൂക്ക് ഹാലിഡേ (39) എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്.

ഇന്ത്യക്കായി രാധ യാദവ് 3 വിക്കറ്റുകള്‍ വീഴ്ത്തി. ദീപ്തി ശര്‍മയും സൈമ താക്കോറും 2 വിക്കറ്റ് വീതം നേടി. ദീപ്തി ശര്‍മ്മയാണ്് കളിയിലെ താരം.

Advertisement
Next Article