പടുകൂറ്റന്‍ ജയം, വിന്‍ഡീസിനെ തറപറ്റിച്ച് ഇന്ത്യന്‍ ടീം
വെസ് ഇന്‍ഡീസിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം. നവി മുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ വെച്ച് നടന്ന മത്സരത്തില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം വെസ്റ്റ് ഇന്‍ഡീസിനെ 49 റണ്‍സിനാണ് പരാജയപ്പെടുത്തിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് നേടി. ജെമീമ റോഡ്രിഗസ് (35 പന്തില്‍ 73), സ്മൃതി മന്ദാന (33 പന്തില്‍ 54) എന്നിവരുടെ മികച്ച പ്രകടനമാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്.
മറുപടി ബാറ്റിങ്ങില്‍ വെസ്റ്റ് ഇന്‍ഡീസിന് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത് 3 വിക്കറ്റ് നേടിയ തിതാസ് സദുവാണ്. ദീപ്തി ശര്‍മ, രാധ യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
വെസ്റ്റ് ഇന്‍ഡീസ് നിരയില്‍ ദിയാന്ദ്ര ഡോട്ടിന്‍ (28 പന്തില്‍ 52), ക്വിയാന ജോസഫ് (33 പന്തില്‍ 49) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. ഈ വിജയത്തോടെ ഇന്ത്യ പരമ്പരയില്‍ 1-0 ന് മുന്നിലെത്തി.
ഇന്ത്യ: സ്മൃതി മന്ദാന, ഉമാ ചേത്രി, ജെമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, സജീവന്‍ സജന, രാധാ യാദവ്, സൈമ താക്കൂര്‍, ടിറ്റാസ് സാധു, രേണുക താക്കൂര്‍ സിംഗ്.
വെസ്റ്റ് ഇന്‍ഡീസ്: ഹെയ്ലി മാത്യൂസ് (ക്യാപ്റ്റന്‍), ക്വിയാന ജോസഫ്, ഷെമൈന്‍ കാംബെല്ലെ (വിക്കറ്റ് കീപ്പര്‍), ഡിയാന്ദ്ര ഡോട്ടിന്‍, ചിനെല്ലെ ഹെന്റി, ഷാബിക ഗജ്നബി, അഫി ഫ്‌ലെച്ചര്‍, സൈദ ജെയിംസ്, മാന്‍ഡി മാംഗ്രു, കരിഷ്മ റാംഹരക്ക്, ഷാമിലിയ കോണല്‍.