മലയാളി പൊളിയായി, വിന്‍ഡീസിനെ തകര്‍ത്ത് പരമ്പര നേട്ടമാഘോഷിച്ച് ഇന്ത്യ
സ്വന്തം നാട്ടില്‍ ഏറെ നാളുകള്‍ക്ക് ശേഷം ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ വനികള്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20യില്‍ 60 റണ്‍സിന്റെ കൂറ്റന്‍ ജയത്തോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ നേടി. സ്മൃതി മന്ദാന (77), റിച്ച ഘോഷ് (54) എന്നിവര്‍ അര്‍ദ്ധ സെഞ്ച്വറി നേടി തിളങ്ങി.
മറുപടി ബാറ്റിംഗില്‍ വെസ്റ്റ് ഇന്‍ഡീസിന് 9 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് എടുക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. 4 വിക്കറ്റുകള്‍ വീഴ്ത്തിയ രാധ യാദവാണ് ഇന്ത്യയുടെ വിജയശില്‍പി.
മലയാളി താരം സജന സജീവനും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. മത്സരത്തില്‍ ഒരു വിക്കറ്റ് നേടുകയും 21 പന്തില്‍ നിന്ന് 30 റണ്‍സ് നേടുകയും ചെയ്തു.
ഇന്ത്യയുടെ സ്‌കോര്‍: 217/4 (20 ഓവറുകള്‍)
വെസ്റ്റ് ഇന്‍ഡീസിന്റെ സ്‌കോര്‍: 157/9 (20 ഓവറുകള്‍)
പരമ്പര: ഇന്ത്യ 2-1ന് വിജയിച്ചു