ഷമി പുറത്ത്, സഞ്ജു അകത്ത്, ടോസ് നേടി ടീം ഇന്ത്യ,സര്‍പ്രൈസ് തീരുമാനം
ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്് ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ മുഹമ്മദ് ഷമി ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ ഇടം നേടിയില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.
മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറായി ടീമിലുണ്ട്. മഞ്ഞുവീഴ്ചയുടെ സാധ്യത കണക്കിലെടുത്താണ് ഇന്ത്യ ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തതെന്നാണ് കരുതുന്നത്.
ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍:
സഞ്ജു സാംസണ്‍
അഭിഷേക് ശര്‍മ
തിലക് വര്‍മ
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍)
നിതീഷ് കുമാര്‍ റെഡ്ഡി
ഹാര്‍ദിക് പാണ്ഡ്യ
റിങ്കു സിങ്
അക്‌സര്‍ പട്ടേല്‍
രവി ബിഷ്‌ണോയ്
വരുണ്‍ ചക്രവര്‍ത്തി
അര്‍ഷ്ദീപ് സിങ്
ആര്‍ അശ്വിന്റെ വിലയിരുത്തല്‍
ഈ പരമ്പരയിലെ മത്സരങ്ങള്‍ ഉയര്‍ന്ന സ്‌കോറുകള്‍ക്ക് വഴിയൊരുക്കുമെന്ന് ആര്‍ അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. മൈതാനങ്ങളുടെ വലിപ്പക്കുറവ്, മഞ്ഞു വീഴ്ച, ബാറ്റിങ്ങിന് അനുകൂലമായ പിച്ചുകള്‍ എന്നിവയാണ് അശ്വിന്‍ ചൂണ്ടിക്കാട്ടിയ ഘടകങ്ങള്‍.
'കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സ് ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 266 റണ്‍സ് പിന്തുടര്‍ന്ന് വിജയിച്ചിരുന്നു. ഇരു ടീമുകളിലും പവര്‍ ഹിറ്റര്‍മാര്‍ ധാരാളമുണ്ട്. ആക്രമണാത്മക ബാറ്റിങ് ഇഷ്ടപ്പെടുന്ന ആരാധകര്‍ക്ക് ഈ മത്സരം ആവേശകരമായിരിക്കും,' അശ്വിന്‍ പറഞ്ഞു.
മഞ്ഞുവീഴ്ചയുടെ ആശങ്ക
ഈഡന്‍ ഗാര്‍ഡന്‍സില്‍ മഞ്ഞുവീഴ്ച മത്സരത്തെ ബാധിച്ചേക്കാം. ഇന്ത്യന്‍ ബൗളര്‍മാര്‍ നനഞ്ഞ പന്തുകള്‍ ഉപയോഗിച്ച് പരിശീലിക്കുന്നത് കാണാന്‍ കഴിഞ്ഞു.
കാലാവസ്ഥ
മത്സരത്തിന് അനുകൂലമായ കാലാവസ്ഥയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഴയ്‌ക്കോ ഇടിമിന്നലിനോ സാധ്യതയില്ല. പകല്‍ താപനില 28 ഡിഗ്രി സെല്‍ഷ്യസും രാത്രി 16 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും.
പിച്ചിന്റെ സ്വഭാവം
ഈഡന്‍ ഗാര്‍ഡന്‍സിലെ പിച്ചില്‍ ബൗണ്‍സും വേഗതയും ലഭിക്കുന്നതിനാല്‍ ബാറ്റര്‍മാര്‍ക്ക് റണ്‍സ് നേടാന്‍ എളുപ്പമാണ്. ബൗണ്ടറികള്‍ ചെറുതാണ്, ജനുവരിയില്‍ പന്ത് വളരെ വേഗത്തില്‍ നനയും. അതിനാല്‍ ഈഡന്‍ ഗാര്‍ഡന്‍സ് ബാറ്റിങ്ങിന് പറുദീസയായിരിക്കും.