മതിയായി, നിര്‍ണ്ണായക തീരുമാനം പ്രഖ്യാപിക്കാനൊരുങ്ങി രോഹിത്ത്
സിഡ്നി ടെസ്റ്റിന് ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളിച്ച് വിരമിക്കാനായിരുന്നു രോഹിത്തിന്റെ പദ്ധതി.
എന്നാല്‍, മെല്‍ബണ്‍ ടെസ്റ്റിലെ തോല്‍വിയോടെ ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍ മങ്ങിയതോടെ രോഹിത് വിരമിക്കല്‍ തീരുമാനത്തിലേക്ക് നീങ്ങിയെന്നാണ് സൂചന. ബിസിസിഐ പ്രതിനിധികള്‍ ഇക്കാര്യത്തില്‍ രോഹിത്തുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.
ടെസ്റ്റില്‍ അടുത്തകാലത്ത് രോഹിത്തിന്റെ ക്യാപ്റ്റന്‍സി ശരാശരിക്കും താഴെയാണ്. ന്യൂസിലന്‍ഡിനെതിരെ സ്വന്തം മണ്ണില്‍ നടന്ന ടെസ്റ്റ് പരമ്പര ഇന്ത്യ തോറ്റിരുന്നു. ബോര്‍ഡര്‍ - ഗവാസ്കര്‍ ട്രോഫിയിലെ പല തീരുമാനങ്ങളും രോഹിത്തിന് പിഴച്ചു. ഇതെല്ലാം രോഹിത്തിന്റെ വിരമിക്കല്‍ തീരുമാനത്തെ സ്വാധീനിച്ചിരിക്കാം.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പോയിന്റ് ശതമാനം മെല്‍ബണിലെ തോല്‍വിയോടെ 52.78 ആയി കുറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കും ഓസ്ട്രേലിയക്കും പിറകില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. 66.67 പോയിന്റ് ശതമാനമുള്ള ദക്ഷിണാഫ്രിക്ക ഫൈനല്‍ ഉറപ്പിച്ചു കഴിഞ്ഞു. 61.46 പോയിന്റ് ശതമാനമുള്ള ഓസ്ട്രേലിയയാണ് രണ്ടാം സ്ഥാനത്ത്.
ഐസിസി ചാംപ്യന്‍സ് ട്രോഫിക്ക് പിന്നാലെ ഏകദിനത്തില്‍ നിന്നും രോഹിത് വിരമിക്കുമെന്നാണ് സൂചന. ടി20 ലോകകപ്പ് നേടിയ ശേഷം ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു രോഹിത്.