For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

ഒടുവില്‍ ബുംറയെ ലീഡറായി അംഗീകരിച്ച് ബിസിസിഐ, കിവീസിനെതിരെ ടീം ഇന്ത്യയെ പ്രഖ്യാപിച്ചു

10:35 PM Oct 11, 2024 IST | admin
UpdateAt: 10:40 PM Oct 11, 2024 IST
ഒടുവില്‍ ബുംറയെ ലീഡറായി അംഗീകരിച്ച് ബിസിസിഐ  കിവീസിനെതിരെ ടീം ഇന്ത്യയെ പ്രഖ്യാപിച്ചു

ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ ജസ്പ്രീത് ബുംറ വൈസ് ക്യാപ്റ്റനാകും. നേരത്തെ ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ ഉപനായകനാരെന്ന് ബിസിസിഐ പ്രഖ്യാപിച്ചിരുന്നില്ല. ഇതോടെ പരന്ന ചില അഭ്യൂഹങ്ങള്‍ക്ക് കൂടി ടീം പ്രഖ്യാപനം അറുതിയായി.

ബംഗ്ലദേശിനെതിരായി കളിച്ച അതെ ടീമിനെ തന്നെയാണ് ന്യൂസിലന്‍ഡിനെതിരെയും സെലക്ടര്‍മാര്‍ അണി നിരത്തുന്നത്.

Advertisement

ന്യൂസിലന്‍ഡ് പര്യടനം കളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മുഹമ്മദ് ഷമിയും മുംബൈ താരം ശ്രേയസ് അയ്യരും കിവീസിനെതിരെ ടീമില്‍ ഇടംപിടിച്ചില്ല. റിഷഭ് പന്തിനൊപ്പം ജുറള്‍ തന്നെയാമ് വിക്കറ്റ് കീപ്പറായി ടീമിലുളളത്. സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നു.

മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഒക്ടോബര്‍ 16ന് ബാംഗ്ലൂരില്‍ ആരംഭിക്കും. നേരത്തെ ബംഗ്ലാദേശിനെതിരെ ടെസ്റ്റ് പരമ്പര ഇന്ത്യ 2-0ത്തിന് തൂത്തുവാരിയിരുന്നു.

Advertisement

ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യൻ ടീമിനൊപ്പം യാത്ര ചെയ്യുന്ന റിസർവ് താരങ്ങൾ:

  • ഹർഷിത് റാണ
  • നിതീഷ് കുമാർ റെഡ്ഡി
  • മായങ്ക് യാദവ്
  • പ്രസിദ്ധ് കൃഷ്ണ

ഈ നാല് പേരും ടെസ്റ്റ് ടീമിനൊപ്പം ന്യൂസിലാൻഡിലേക്ക് യാത്ര ചെയ്യുമെങ്കിലും, മത്സരങ്ങളിൽ കളിക്കണമെങ്കിൽ ടീമിലെ മറ്റാരെങ്കിലും പരിക്കേൽക്കുകയോ മറ്റ് കാരണങ്ങളാൽ പിന്മാറുകയോ വേണം.

Advertisement

ഇന്ത്യന്‍ ടീം:

രോഹിത് ശര്‍മ (ക്യാപ്റ്റന്‍)
ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍)
യശസ്വി ജയ്സ്വാള്‍
ശുഭ്മാന്‍ ഗില്‍
വിരാട് കോഹ്ലി
കെ എല്‍ രാഹുല്‍
സര്‍ഫറാസ് ഖാന്‍
റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍)
ജുറള്‍ (വിക്കറ്റ് കീപ്പര്‍)
രവിചന്ദ്രന്‍ അശ്വിന്‍
രവീന്ദ്ര ജഡേജ
അക്സര്‍ പട്ടേല്‍
കുല്‍ദീപ് യാദവ്
മുഹമ്മദ് സിറാജ്
ആകാശ് ദീപ്

Advertisement