Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

ഫൈനലിന് തൊട്ട് മുമ്പ് പരിക്കേറ്റ് കോഹ്ലി, ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക

10:23 PM Mar 08, 2025 IST | Fahad Abdul Khader
Updated At : 10:23 PM Mar 08, 2025 IST
Advertisement

ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലന്‍ഡിനെ നേരിടാനൊരുങ്ങുകയാണ് ഇന്ത്യ. ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാമത്തെ ഐസിസി കിരീടം ലക്ഷ്യമിട്ടാണ് രോഹിത് ശര്‍മ്മയും സംഘവും ഇറങ്ങുന്നത്. സെമിയില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താന്‍, ന്യൂസിലന്‍ഡ് എന്നിവരെയും തോല്‍പ്പിച്ചിരുന്നു. എന്നാല്‍ നിര്‍ണായക ഫൈനലിന് തൊട്ടുമുന്‍പ് ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക ഉയര്‍ത്തുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.

Advertisement

പരിശീലനത്തിനിടെ കോഹ്ലിക്ക് പരിക്ക്

പരിശീലനത്തിനിടെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോഹ്ലിയുടെ കാല്‍മുട്ടിന് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഒരു ഫാസ്റ്റ് ബൗളറുടെ പന്ത് കോലിയുടെ കാല്‍മുട്ടില്‍ തട്ടുകയായിരുന്നുവെന്ന് ജിയോ ടിവി വിശദീകരിക്കുന്നു. താരം പെട്ടെന്ന് പരിശീലനം നിര്‍ത്തി, ഫിസിയോ ഉടന്‍ പരിശോധന നടത്തി. പ്രാഥമിക പരിശോധനയ്ക്ക് ശേഷം പരിക്കേറ്റ ഭാഗത്ത് ബാന്‍ഡേജ് കെട്ടി. തുടര്‍ന്ന് കോഹ്ലി ബാറ്റിംഗ് പരിശീലനം നിര്‍ത്തി.

Advertisement

കോഹ്ലിയുടെ സാന്നിധ്യം നിര്‍ണായകം

കോഹ്ലിയുടെ പരിക്ക് ഗുരുതരമല്ലെന്നും താരം ഫൈനല്‍ കളിക്കുമെന്നും ഇന്ത്യന്‍ കോച്ചിംഗ് സ്റ്റാഫ് അറിയിച്ചു. കോഹ്ലിയുടെ ഫോം തുടര്‍ന്നാല്‍ 2025-ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യക്ക് നേടാനാകുമെന്ന് ബാല്യകാല പരിശീലകന്‍ രാജ്കുമാര്‍ ശര്‍മ്മ അഭിപ്രായപ്പെട്ടു.

'ഇതൊരു വലിയ മത്സരമാണ്. ഇന്ത്യ ടൂര്‍ണമെന്റില്‍ കളിക്കുന്ന രീതി നോക്കുമ്പോള്‍, കിരീടം നേടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരും അവരുടെ സംഭാവനകള്‍ നല്‍കുന്നുണ്ട്. നല്ല ടീമായി കളിക്കുന്നു. അതുകൊണ്ട് ടീം കിരീടം നേടുമെന്ന് ആത്മവിശ്വാസമുണ്ട്,' രാജ്കുമാര്‍ ശര്‍മ്മ പറഞ്ഞു.

കോഹ്ലിയുടെ ഫോമില്‍ പ്രതീക്ഷയര്‍പ്പിച്ച് പരിശീലകന്‍

കോഹ്ലിയുടെ മികച്ച ഫോം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും, ഫൈനലിലും മികച്ച പ്രകടനം തുടര്‍ന്നാല്‍ ഇന്ത്യ കിരീടം നേടുമെന്നും അദ്ദേഹം വ്യക്തമാക്കി. 'കോഹ്ലി തന്റെ ഫോം നിലനിര്‍ത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇതുപോലെ കളിക്കുന്നത് തുടര്‍ന്നാല്‍, ഇന്ത്യ തീര്‍ച്ചയായും ഫൈനല്‍ ജയിക്കും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫൈനലില്‍ ഇന്ത്യക്ക് ജയം അനിവാര്യം

ഫൈനലില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് കിരീടം നേടാനായാല്‍, ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ നേടുന്ന രണ്ടാമത്തെ ഐസിസി കിരീടമാകും ഇത്. ഇന്ത്യന്‍ ആരാധകരും വലിയ പ്രതീക്ഷയിലാണ്. കോഹ്ലിയുടെ പരിക്ക് മാറിയാല്‍ അത് ടീമിന് വലിയ ആശ്വാസമാകും.

Advertisement
Next Article