For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

അയാള്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവരണം, ഓസീസിനെ വീഴ്ത്താന്‍ നമുക്കത് ചെയ്‌തേ പറ്റൂ

10:16 AM Oct 21, 2024 IST | admin
UpdateAt: 10:16 AM Oct 21, 2024 IST
അയാള്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവരണം  ഓസീസിനെ വീഴ്ത്താന്‍ നമുക്കത് ചെയ്‌തേ പറ്റൂ

ജിതിന്‍ ജിദ്ദു

ആദ്യ ടെസ്റ്റില്‍ ഇന്ത്യ കിവിസിനോട് തോറ്റു. സാരമില്ല അടുത്ത രണ്ടു ടെസ്റ്റും ഇന്ത്യ മറുപടി പറഞ്ഞോളും. പക്ഷെ ഞാന്‍ ഇവിടെ പറയാന്‍ പോകുന്നത് ഇത് കഴിഞ്ഞു വരുന്ന ഇന്ത്യയുടെ ഏറ്റവും പ്രാധാന്യം ഉള്ള ടെസ്റ്റ് ടൂറിനെ കുറിച്ചാണ്. ദി ബോര്‍ഡര്‍ ഗവസ്‌കര്‍ ട്രോഫി. അതും ഓസ്സിസ് മണ്ണില്‍.

Advertisement

ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യന്‍ പേസ് ബോള്ളേഴ്സ് കഴിഞ്ഞ സീരിസുകളില്‍ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. മുഹമ്മദ് ഷമി തിരിച്ചു വന്നാല്‍ ഇന്ത്യയുടെ വണ്‍ പേസ് സഖ്യം ബുംറ - ഷമി വീണ്ടും ഓസ്‌ട്രേലിയയില്‍ തീ തുപ്പും എന്ന് പ്രതീക്ഷിക്കാം. മൂന്നാ പേസ് ആയി സിറാജും ഉണ്ടാവും. ഓസ്‌ട്രേലിയന്‍ മണ്ണില്‍ സിറാജിന്റെ സ്റ്റാറ്റസും മികച്ചതാണ്. പക്ഷെ ആരാണ് ഇന്ത്യയുടെ നാലാം സീമര്‍.

ഓസ്‌ട്രേലിയന്‍ ട്രാക്കുകളില്‍ നാലാം സീമെറുടെ റോള്‍ വളരെ പ്രാധാന്യം ഉള്ളതാണ്. അത് ഒരു ഓള്‍റൗണ്ടര്‍ തന്നെ ആവണം എന്ന് നിര്‍ബന്ധവും ഉണ്ട്. അല്ലേല്‍ ബാറ്റിംഗ് സ്ട്രെങ്തിനെ അത് ബാധിക്കും. ഇതിനു മുന്നുല സീരിസുകളില്‍ ശര്‍ദ്ല്‍ താക്കൂര്‍ ആയിരുന്നു ആ റോളില്‍. പക്ഷെ ഇന്ന് അദ്ദേഹം ടീമില്‍ പോലും ഇല്ല. അദ്ദേഹം ബാറ്റ് കൊണ്ടും ബോള്‍ കോണ്‍ട്രിബൂട്ട് ചെയ്തിട്ടുണ്ടേലും അദ്ദേഹം ഒരു കോണ്‍ഫിഡന്റ് ഓള്‍രൗണ്ടര്‍ അല്ല.

Advertisement

ഇതിന്റെ ഉത്തരം ഒന്ന് തന്നെ. ഹാര്‍ദിക് ടെസ്റ്റിലേക് തിരിച്ചു വരണം. ഇന്ത്യയുടെ ഏറ്റവും വാല്യൂബിള്‍ ആയ പേസ് ഓള്‍റൗണ്ടര്‍ ടെസ്റ്റില്‍ കളിച്ചാലേ ഇന്ത്യക്ക് ബോര്‍ഡര്‍ ഗവസ്‌കര്‍ ട്രോഫി നിലനിര്‍ത്താന്‍ എളുപ്പമാവു. അപ്പോള്‍ ചോദിക്കും അശ്വിന്‍-ജഡേജ ഉണ്ടലോ എന്ന്. പക്ഷെ ഓസ്‌ട്രേലിയന്‍ കണ്ടിഷനില്‍ ഒരു സ്പിന്നര്‍ മാത്രമേ ആവിശ്യം ഉള്ളു. നാലാം സീമര്‍ ആണ് ഏറ്റവും ബെറ്റര്‍ ഓപ്ഷന്‍. ഹാര്‍ദിക് ടീമില്‍ വരുമ്പോള്‍ ഇന്ത്യക്ക് ബാറ്റിങ്ങും ബോളിങ്ങും ഒരുപോലെ ശക്തി കൂടും.

അത്ഭുതം ഒന്നും സംഭവിച്ചിലേല്‍ ഇന്ത്യ ഇത്തവണയും ഇംഗ്ലണ്ടില്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനല്‍ കളിക്കും. മിക്കവാറും ഓസ്സിസ് തന്നെ ആവും എതിരാളികള്‍. അവിടെയും ഫോര്‍ത് സീമര്‍ ഒരു വലിയ ഇമ്പാക്ട് ആണ്. അതുകഴിഞ്ഞു വരുന്ന ഇംഗ്ലണ്ട് ടൂറില്‍ ബാസ്‌ബോലിനെ നേരിടുമ്പോഴും ഹാര്‍ഥിക്കിന് പോലെ ഒരു ഓള്‍രൗണ്ടര്‍ ഇന്ത്യക്ക് വേണം.

Advertisement

Advertisement