സഞജുവിന്റെ പരിക്ക് ഗുരുതരം, കേരളത്തിന് കനത്ത തിരിച്ചടി
ഇംഗ്ലണ്ടിനെതിരായ അവസാന ടി20 മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെ പരിക്കേറ്റ മലയാളി താരം സഞ്ജു സാംസണിന് ആറാഴ്ചത്തെ വിശ്രമം വേണ്ടിവരും. കൈവിരലിന് പൊട്ടലുണ്ട് എന്ന് സംശയിക്കുന്നു. ഇതോടെ രഞ്ജി ട്രോഫിയില്‍ കേരളത്തിനായി സഞ്ജുവിന് കളിക്കാനാവില്ല.
വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 16 റണ്‍സാണ് സഞ്ജു നേടിയത്. മത്സരത്തില്‍ ജോഫ്ര ആര്‍ച്ചറിന്റെ ഓവറില്‍ തുടര്‍ച്ചയായി സിക്‌സറുകള്‍ പറത്തി സഞ്ജു മികച്ച തുടക്കം നേടിയിരുന്നു. എന്നാല്‍ പിന്നീട് പരിക്കേറ്റതിനെ തുടര്‍ന്ന് പുറത്താവുകയായിരുന്നു.
സഞ്ജുവിന്റെ പരിക്ക് കേരളത്തിന് വലിയ തിരിച്ചടിയാണ്. ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായ ജമ്മു കശ്മീരാണ് കേരളത്തിന്റെ എതിരാളി. ഈ മത്സരത്തില്‍ സഞ്ജു കളിക്കില്ല. ഗ്രൂപ്പ് സിയില്‍ രണ്ടാം സ്ഥാനക്കാരായാണ് കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയത്.
്്അതെസമയം ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ തിളങ്ങാന്‍ സഞ്ജു സാംസണിന് സാധിച്ചില്ല. അഞ്ച് മത്സരങ്ങളിലും സഞ്ജു നിരാശപ്പെടുത്തുകയായിരുന്നു. പരമ്പരയില്‍ 51 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്.
എന്നാല്‍ പരാജയങ്ങള്‍ക്കിടയിലും ഒരു സവിശേഷ നേട്ടം സഞ്ജുവിനെ തേടിയെത്തി. ടി20യില്‍ ആദ്യ പന്തില്‍ സിക്‌സ് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് സഞ്ജു സ്വന്തമാക്കിയത്. രോഹിത് ശര്‍മ്മ, യശസ്വി ജയ്സ്വാള്‍ എന്നിവരാണ് ഇതിനു മുന്‍പ് ഈ നേട്ടം കൈവരിച്ചത്.
അഞ്ചാം ടി20യില്‍ സാക്ഷാല്‍ ജോഫ്ര ആര്‍ച്ചര്‍ക്കെതിരെയാണ് സഞ്ജു ഈ നേട്ടം സ്വന്തമാക്കിയത്. ഇതോടെ സഞ്ജു ഇംഗ്ലണ്ടിനെതിരേയും തകര്‍ത്തടിക്കുമെന്ന് തോന്നിച്ചു. ആദ്യ ഓവറല്‍ 16 റണ്‍സും സഞ്ജു നേടി. എന്നാല്‍ രണ്ടാം ഓവറില്‍ വുഡിന് ക്യാച്ച് സമ്മാനിച്ച് മലയാളി താരം മടങ്ങുകയായിരുന്നു.