For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

ലോകകപ്പ് ആരേയും വിശുദ്ധരാക്കുന്നില്ല, ദൗര്‍ബല്യങ്ങളുടെ മഹാ സംഗമമായിരുന്നു ഇന്ത്യയുടെ ബാറ്റിംഗ് നിര

08:56 AM Jul 06, 2024 IST | admin
UpdateAt: 08:56 AM Jul 06, 2024 IST
ലോകകപ്പ് ആരേയും വിശുദ്ധരാക്കുന്നില്ല  ദൗര്‍ബല്യങ്ങളുടെ മഹാ സംഗമമായിരുന്നു ഇന്ത്യയുടെ ബാറ്റിംഗ് നിര

സംഗീത് ശേഖര്‍

ഇന്ത്യ ഫൈനല്‍ തോറ്റിരുന്നെങ്കില്‍ ക്യാപ്റ്റനും കോച്ചും മാനേജ്മെന്റും നേരിടേണ്ടി വരുമായിരുന്ന വിമര്‍ശനങ്ങള്‍ ഒരുപാടുണ്ട്.കഴമ്പുള്ള വിമര്‍ശനങ്ങള്‍ തന്നെയാണത്. ലോകകപ്പ് വിജയം പക്ഷെ എല്ലാ വിമര്‍ശനങ്ങളെയും പൂര്‍ണമായും ഒഴിവാക്കി വിടുന്നുണ്ടെന്നു തോന്നുന്നില്ല.

Advertisement

ഇന്ത്യ ലോകകപ്പ് കളിക്കാന്‍ വന്നത് 15 മെമ്പര്‍ സ്‌ക്വാഡുമായിട്ടാണ് എങ്കിലും പ്ലെയിങ് ഇലവന്‍ എന്നത് ഫിക്‌സ്ഡ് ആയിരുന്നു എന്നത് ഉറപ്പാണ്.അമേരിക്കയില്‍ സിറാജ്, വെസ്റ്റ് ഇന്‍ഡീസിലേക്ക് പോകുമ്പോള്‍ കുല്‍ദീപ് യാദവ് എന്ന മാറ്റം പോലും നേരത്തെ ഉറപ്പിച്ചതായിരുന്നു.

Advertisement

ജഡേജ &അക്‌സര്‍ ഒരുമിച്ചു കളിക്കുന്നു, ശിവം ദുബേ മിഡില്‍ ഓര്‍ഡറിലെ സ്പിന്‍ ബാഷര്‍ എന്നതെല്ലാം തീരുമാനിക്കപ്പെട്ടതാണ്. ന്യുയോര്‍ക്കിലെ ഡ്രോപ്പ് ഇന്‍ പിച്ചുകളാണ് അപ്രതീക്ഷിതമായി സംഭവിച്ച ഒരു കാര്യം.അവിടെ പ്ലാനുകള്‍ തകരുമ്പോഴും മാറ്റങ്ങള്‍ ഉണ്ടാകുന്നില്ല. രോഹിത് -കോഹ്ലി ഓപ്പണിംഗ് പാര്‍ട്ണര്‍ ഷിപ് പരാജയപ്പെടുകയും ബൗളിംഗ് ട്രാക്കുകളില്‍ ഔട്ട് ഓഫ് പൊസിഷനില്‍ കളിക്കുന്ന കോഹ്ലിയെ പോലൊരു ബാറ്റര്‍ ഫോമില്ലായ്മയുടെ കാണാക്കയത്തില്‍ മുങ്ങി പോകുമ്പോഴും ജഡേജയെന്ന സ്പിന്‍ ബൗളിംഗ് ഓള്‍ റൗണ്ടര്‍ തന്റെ നിഴല്‍ പോലുമാവാന്‍ കഴിയാതെ കുഴങ്ങുമ്പോഴും ഒരു മാറ്റവും വരുത്താതെ ഈയൊരു ടെമ്പ്‌ളേറ്റ് അനുസരിച്ചു തന്നെയാണ് ഇന്ത്യന്‍ ടീം മുന്നോട്ട് പോവുന്നതും. റിഷഭ് പന്തിനെ ഇമ്പാക്ട് ബാറ്ററാക്കി കണക്കുകൂട്ടി മിഡില്‍ ഓര്‍ഡറില്‍ സ്ട്രഗിള്‍ ചെയ്‌തേക്കാനുള്ള സാദ്ധ്യതകള്‍ കൂടെ കണക്കിലെടുത്തു അയാളെ നമ്പര്‍ 3 യില്‍ പ്ലെസ് ചെയ്യുന്നത് പക്ഷെ ഒരു മോശം തീരുമാനമായിരുന്നില്ല.

15 മെമ്പര്‍ സ്‌ക്വാഡ് ഫോം ചെയ്യുന്നത് പ്‌ളേയിങ് ഇലവനിലെ 11 പേരില്‍ ആര്‍ക്കെങ്കിലും പരിക്കെറ്റാല്‍ മാത്രം ആ പ്ലെയര്‍ റീ പ്ലെസ് ചെയ്യപ്പെടാനാണ് എന്നൊരു കോണ്‍സപ്റ്റ് വച്ചാവുന്നത് പൊതുവെ ഇന്ത്യന്‍ ടീമുകളില്‍ മാത്രമാണ്. ഫസ്റ്റ് ഇലവനിലെ ആരെങ്കിലും തുടര്‍ച്ചയായി ഫോം ഔട്ട് ആവുകയോ ഏതെങ്കിലും പ്ലെയറെ വച്ചു കൊണ്ടുള്ളൊരു പര്‍ട്ടിക്കുലര്‍ ടാക്ടിക് വര്‍ക്ക് ആവാതിരിക്കുകയോ ചെയ്യുമ്പോഴും യൂസ് ചെയ്യാന്‍ വേണ്ടി തന്നെയാണ് 15 മെമ്പര്‍ സ്‌ക്വാഡ് സെലക്ട് ചെയ്യപ്പെടുന്നത്.

Advertisement

ഇന്ത്യയും സൗത്ത് ആഫ്രിക്കയുമാണ് ഏറ്റവും കുറച്ചു മാറ്റങ്ങള്‍ വരുത്തിയ ടീമുകള്‍ എന്നിരിക്കെയും ഇവരാണ് ഫൈനല്‍ കളിച്ചത്. ഇവിടെയാണ് ഹോള്‍സ് പ്ലഗ് ചെയ്യപ്പെടുന്നത് എങ്ങനെയാണെന്നത് പരിശോധിക്കേണ്ടത്.ഇന്ത്യന്‍ ടീമിന്റെ പ്ലാനുകളിലും സ്ട്രാറ്റജികളിലും ഉണ്ടായ വിടവുകള്‍ നികത്തപ്പെടുന്നത് ബോധപൂര്‍വമായ ശ്രമങ്ങള്‍ കൊണ്ടൊന്നുമല്ല എന്നതാണ് രസകരം. ബൗളര്‍മാര്‍ക്ക് മുന്‍തൂക്കമുണ്ടായിരുന്ന ട്രാക്കുകള്‍ നിറഞ്ഞ ടൂര്‍ണമെന്റില്‍ ഉടനീളം ബൗളിംഗ് നിരകളുടെ ആധിപത്യമായിരുന്നു. ഇന്ത്യന്‍ ബൗളിംഗ് നിരയാവട്ടെ ഒരുപടി കടന്നു ടീം ഘടനയിലെയും ബാറ്റിംഗിലെയും പിഴവുകള്‍ വരെ കവര്‍ ചെയ്തു. ഓപ്പണിങ് കൂട്ടുകെട്ടിന്റെ പരാജയം, ജഡേജയുടെ ഓള്‍ റൗണ്ടര്‍ എന്ന നിലയിലെ ഡിക്ളൈന്‍, ദുബേയുടെ പ്രകടനങ്ങളിലെ കുറവുകള്‍ എല്ലാം തന്നെ കവര്‍ ചെയ്യുന്നത് ബുമ്ര നയിക്കുന്ന ബൗളിംഗ് നിരയാണ്.

അക്‌സര്‍ പട്ടേല്‍ ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ തന്നെ മുന്നിലേക്ക് വരുന്നു, വെസ്റ്റ് ഇന്‍ഡീസ് ഫേസില്‍ കുല്‍ദീപ് യാദവ് തിളങ്ങുന്നു, രോഹിത് ശര്‍മ വേണ്ട സമയത്ത് തകര്‍പ്പന്‍ ഫോമിലേക്ക് വരുന്നു & ടോപ് സ്‌കോറര്‍മാരുടെ ലിസ്റ്റില്‍ രണ്ടാമതായി ഫിനിഷ് ചെയ്യുന്നു.സൂര്യകുമാര്‍ യാദവ് തന്റെ സ്ഥിരം രീതികള്‍ പരാജയപ്പെടാന്‍ സാധ്യതയുള്ള ട്രാക്കുകളില്‍ അഡാപ്റ്റ് ചെയ്യുന്നു, ടൂര്‍ണമെന്റില്‍ 4 തവണ 30 പ്ലസ് സ്‌ക്കോറുകള്‍ നല്‍കിയ ഓപ്പണര്‍ അല്ലാത്ത ഒരേയൊരു ബാറ്റര്‍ സ്‌കൈ തന്നെയാണ് .ഹാര്‍ദിക് പാണ്ട്യ അസ് ആന്‍ ഓള്‍ റൗണ്ടര്‍ അസാധാരണമായ തിരിച്ചുവരവാണ് നടത്തുന്നത്. പന്ത് കൊണ്ടും ബാറ്റ് കൊണ്ടും ഇമ്പാക്ട് ഉള്ള പ്രകടനങ്ങള്‍.അര്‍ഷ് ദീപ് പ്രതീക്ഷകള്‍ക്ക് അപ്പുറത്തേക്ക് ഉയര്‍ന്നു ബുമ്രക്ക് ശക്തമായ പിന്തുണ നല്‍കുന്നു, ടൂര്‍ണമെന്റിലെ ടോപ് വിക്കറ്റ് ടെക്കര്‍ സ്ഥാനം ഫാറൂഖിയുമായി ഷെയര്‍ ചെയ്യുന്നു. ഇതൊക്കെയാണെങ്കിലും ഇന്ത്യന്‍ ടീം പരാജയത്തെ മുന്നില്‍ കാണുന്ന അവസരത്തിലെല്ലാം ജസ്പ്രീത് ബുമ്ര മുന്നോട്ട് വരുന്നു.ബ്രില്യന്റ് പേസ് വേരിയേഷനുകള്‍, യോര്‍ക്കറുകള്‍, കട്ടറുകള്‍, എല്ലാത്തിനും മുകളിലായി ട്രെവിസ് ഹെഡ്, യാന്‍സന്‍, ഹെന്‍ഡ്രിക്ക്‌സ് എന്നിവരെ പുറത്താക്കുന്ന അണ്‍ പ്ലെയബിള്‍ ഡെലിവറികള്‍, പ്‌ളേയര്‍ ഓഫ് ദ ടൂര്‍ണമെന്റ് ആരെന്നതില്‍ ഒരു ചെറിയ സംശയം പോലും ഉണ്ടായിരുന്നില്ല.

ഫൈനല്‍ വരെ ദൗര്‍ബല്യങ്ങള്‍ അങ്ങനെ തന്നെ തുടര്‍ന്നിട്ടും ഇന്ത്യ ചാമ്പ്യന്‍മാരായെന്ന ഒറ്റ കാരണം ഇത്തരം സെലക്ഷന്‍ ബ്ലണ്ടറുകള്‍ തുടരുന്നതിനു ഒരു കാരണമാകാതിരിക്കട്ടെ. ജയ് സ്വാളിനെ പോലൊരു ഓപ്പണറും റിങ്കുവിനെ പോലൊരു ടോപ് മിഡില്‍ ഓര്‍ഡര്‍ ബാറ്ററും സഞ്ജു സാംസണെ പോലൊരു ക്വാളിറ്റി പ്ലെയറും, ലസ്സര്‍ ടാലന്റ്‌സ് ഫസ്റ്റ് ഇലവനില്‍ കളിക്കുന്നത് ബെഞ്ചിലും റിസര്‍വ് ലിസ്റ്റിലുമിരുന്നു കണ്ട് കൊണ്ടിരിക്കേണ്ടവരായിരുന്നില്ല. നിങ്ങള്‍ നേരത്തെ തീരുമാനിച്ചു വന്ന ഓപ്ഷന്‍ എ വര്‍ക് ആവുന്നില്ലെങ്കില്‍ ഓപ്ഷന്‍ സി അവിടെ നില്‍ക്കട്ടെ, അറ്റ് ലീസ്റ്റ് ഓപ്ഷന്‍ ബിയിലേക്ക് എങ്കിലും തീര്‍ച്ചയായും കടന്നിരിക്കണം.

ഇന്ത്യയുടെ ടി ട്വന്റി ഫോര്‍മാറ്റില്‍ എന്നോ സംഭവിക്കേണ്ടിയിരുന്ന ആ ട്രാന്‍സിഷന്‍ ലോകകപ്പിന് ശേഷം തുടങ്ങുകയാണ്. രോഹിത് ശര്‍മ, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ എന്നിവര്‍ അരങ്ങൊഴിയുന്നു. ജയ് സ്വാള്‍, സഞ്ജു, റിങ്കു, പരാഗ്, ജൂറേല്‍, അഭിഷേക് ശര്‍മ, ഋതുരാജ് എന്നിവരില്‍ ചിലരെങ്കിലും ടീമില്‍ സ്ഥിരമായി സ്ഥാനമുറപ്പിച്ച് ഒരു പെര്‍ഫെക്ട് ടി ട്വന്റി ബാറ്റിംഗ് യൂണിറ്റ് രൂപപ്പെട്ട് വരുമെന്ന് കരുതാം.

Advertisement