ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ഇന്ത്യയുടെ സാധ്യതകള്‍ ഇനി ഇങ്ങനെ
മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് സമനിലയിലാകുകയും ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റില്‍ ആദ്യ ടെസ്റ്റില്‍ പാകിസ്ഥാനെ തോല്‍പിക്കുകയും ചെയ്തതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കുള്ള ഇന്ത്യയുടെ സാധ്യതകള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായി. നിലവില്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഫൈനലിലെത്തണമെങ്കില്‍ ഇനി ടീമിന് മറ്റ് ടീമുകളുടെ ഫലങ്ങളെ ആശ്രയിക്കേണ്ടി വരും.
ഇന്ത്യയ്ക്ക് ഫൈനലിലേക്ക് യോഗ്യത നേടാനുള്ള സാധ്യതകള്‍ ഇവയാണ്:
മെല്‍ബണ്‍ ടെസ്റ്റ് സമനിലയില്‍ അവസാനിക്കണം. നിലവില്‍ മെല്‍ബണില്‍ നടക്കുന്ന നാലാം ടെസ്റ്റ് ഇന്ത്യക്ക് ജയിക്കാന്‍ സാധിച്ചില്ലെങ്കിലും സമനിലയില്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞാല്‍ ഫൈനല്‍ സാധ്യത നിലനില്‍ക്കും.
സിഡ്നിയില്‍ നടക്കുന്ന അവസാന ടെസ്റ്റ് ഇന്ത്യ ജയിക്കണം. അവസാന ടെസ്റ്റ് ജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് ഫൈനലിലേക്കുള്ള വഴി തുറക്കൂ.
ശ്രീലങ്കയ്ക്കെതിരായ രണ്ട് മത്സരങ്ങളും ഓസ്ട്രേലിയ ജയിക്കരുത്. ഓസ്ട്രേലിയ ശ്രീലങ്കയ്ക്കെതിരെ ഒരു മത്സരമെങ്കിലും തോറ്റാല്‍ മാത്രമേ ഇന്ത്യക്ക് ഫൈനലിലെത്താന്‍ കഴിയൂ.
ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി 1-1 ന് അവസാനിച്ചാലും ഇന്ത്യയ്ക്ക് യോഗ്യത നേടാം, പക്ഷേ അതിന് ശ്രീലങ്ക ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര 1-0 ന് ജയിക്കണം. ഗാലെയില്‍ എപ്പോഴും ഫലം ഉണ്ടാകുമെന്നതിനാല്‍ ശ്രീലങ്ക പരമ്പര ജയിക്കുക എന്നത് ഏറെക്കുറെ അസാധ്യമാണ്.
ഈ മൂന്ന് ഘടകങ്ങളും ഒത്തുവന്നാല്‍ മാത്രമേ ഇന്ത്യക്ക് ലോര്‍ഡ്സില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളിക്കാന്‍ കഴിയൂ. നിലവില്‍ ദക്ഷിണാഫ്രിക്ക മാത്രമാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തിയ ഏക ടീം.