Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

തല സഞ്ജു, അത്ഭുതം കാട്ടാന്‍ സച്ചിനും വിഷ്ണുവും, സര്‍പ്രൈസായി വിഘ്‌നേഷ്, ഐപിഎല്ലിലെ കേരളം

11:48 AM Mar 19, 2025 IST | Fahad Abdul Khader
Updated At : 11:48 AM Mar 19, 2025 IST
Advertisement

ഐപിഎല്‍ 18ാം സീസണിലും കേരളത്തിന് സ്വന്തമായി ഒരു ടീമില്ല. പകരം ഒരു ക്യാപ്റ്റനും മൂന്ന് താരങ്ങളുമാണ് ഇത്തവണ കേരളത്തെ പ്രതിനീകരിച്ച് ഐപിഎല്‍ ടീമുകളിലുളളത്. തുടര്‍ച്ചയായ അഞ്ചാം സീസണിലും രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായ സഞ്ജു സാംസണ്‍ നയിക്കുന്ന കേരളത്തിന്റെ 'ഐ.പി.എല്‍. സ്‌ക്വാഡില്‍' രഞ്ജി ട്രോഫി ടീം ക്യാപ്റ്റന്‍ സച്ചിന്‍ ബേബി, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വിഷ്ണു വിനോദ്, ലെഗ് സ്പിന്നര്‍ വിഘ്നേഷ് പുത്തൂര്‍ എന്നിവരാണുള്ളത്.

Advertisement

സഞ്ജു സാംസണ്‍ (രാജസ്ഥാന്‍ റോയല്‍സ്)

യശസ്വി ജയ്‌സ്വാളിനൊപ്പം സഞ്ജു സാംസണ്‍ രാജസ്ഥാന്റെ ഓപ്പണറാകും. 12 സീസണുകളിലായി ഇതുവരെ 168 ഐ.പി.എല്‍. മത്സരങ്ങള്‍ കളിച്ചിട്ടുള്ള സഞ്ജു ലീഗിലെ സൂപ്പര്‍സ്റ്റാറാണ്.

Advertisement

സച്ചിന്‍ ബേബി (സണ്‍റൈസേഴ്സ് ഹൈദരാബാദ്)

രഞ്ജി ട്രോഫിയില്‍ കേരളത്തെ ചരിത്രത്തിലാദ്യമായി ഫൈനലിലേക്കു നയിച്ച ക്യാപ്റ്റന്‍ സച്ചിന്‍ ബേബി ഇക്കുറി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിലാണ്. മെഗാ ലേലത്തില്‍ 30 ലക്ഷം രൂപയ്ക്കാണ് കേരള ക്യാപ്റ്റനെ ഹൈദരാബാദ് സ്വന്തമാക്കിയത്. 2013-ല്‍ രാജസ്ഥാന്‍ റോയല്‍സിലൂടെ ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിച്ച സച്ചിന്‍ 2016-ല്‍ ഹൈദരാബാദ് ടീമിലും പിന്നീടു ബെംഗളൂരു ടീമിലും അംഗമായി. ആകെ 19 ഐ.പി.എല്‍. മത്സരങ്ങള്‍ കളിച്ച സച്ചിന്‍ 11 ഇന്നിങ്സുകളില്‍ ബാറ്റു ചെയ്തു.

വിഷ്ണു വിനോദ് (പഞ്ചാബ് കിങ്സ്)

ലേലപ്പോരാട്ടത്തില്‍ കൊല്‍ക്കത്ത, ഹൈദരാബാദ് ടീമുകളെ മറികടന്ന് 95 ലക്ഷം രൂപയ്ക്കാണ് പഞ്ചാബ് കിങ്സ് ഇത്തവണ വിഷ്ണു വിനോദിനെ സ്വന്തമാക്കിയത്. 2017-ല്‍ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിനു വേണ്ടി ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിച്ച വിഷ്ണു, 2021-ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെയും 2022-ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെയും താരമായിരുന്നു. എന്നാല്‍ 2 സീസണിലും കളിക്കാന്‍ അവസരം ലഭിച്ചില്ല. 2023-ല്‍ മുംബൈ ഇന്ത്യന്‍സ് ജഴ്‌സിയിലെ അരങ്ങേറ്റ മത്സരത്തില്‍ 20 പന്തില്‍ 30 റണ്‍സുമായി വിഷ്ണു കരുത്തുകാട്ടി.

വിഘ്നേഷ് പുത്തൂര്‍ (മുംബൈ ഇന്ത്യന്‍സ്)

ഇത്തവണത്തെ ഐ.പി.എല്ലില്‍ കേരളത്തിന്റെ സര്‍പ്രൈസ് എന്‍ട്രിയാണ് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ വിഘ്നേഷ് പുത്തൂര്‍. ചൈനാമാന്‍ (ഇടംകൈ ലെഗ് സ്പിന്നര്‍) ബോളറായ വിഘ്നേഷിനു കഴിഞ്ഞ വര്‍ഷത്തെ കേരള ക്രിക്കറ്റ് ലീഗിലെ മികച്ച പ്രകടനമാണ് ഐ.പി.എല്ലിലേക്കു വഴിതുറന്നത്. മുംബൈ ഇന്ത്യന്‍സിന്റെ ട്രയല്‍സില്‍ പങ്കെടുത്ത ഇരുപത്തിമൂന്നുകാരന്‍ വിഘ്നേഷിനെ അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്ക് മുംബൈ സ്വന്തമാക്കി. കോളജ് വിദ്യാര്‍ഥിയായ വിഘ്നേഷ് കേരളത്തിന്റെ അണ്ടര്‍ 14, 19, 23 (ഇന്‍വിറ്റേഷന്‍ ടൂര്‍ണമെന്റ്) ടീമുകളില്‍ കളിച്ചിട്ടുണ്ട്.

ഐ.പി.എല്ലിലെ മറുനാടന്‍ മലയാളികള്‍

രണ്ട് പേരാണ മറുനാടന്‍ മലയാളികളായി ഐപിഎല്‍ ടീമിലുളളത്. ദേവ്ദത്ത് പടിക്കല്‍: ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സ്, കരുണ്‍ നായര്‍: രാജസ്ഥാന്‍ റോയല്‍സ്

Advertisement
Next Article