ഐപിഎല്‍, രാഹുലിനെ പുറത്താക്കുന്നു, ഞെട്ടിക്കുന്ന നീക്കങ്ങള്‍ നടക്കുന്നു
ഐപിഎല്‍ പുതിയ സീസണില്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്ത്! മുംബൈ ഇന്ത്യന്‍സ് രോഹിതിനെയും ബുംറയെയും ഹാര്‍ദിക്കിനെയും സൂര്യയെയും നിലനിര്‍ത്തും. ഹൈദരാബാദ് ക്ലാസനെ 23 കോടിക്ക് നിലനിര്‍ത്തുമെന്നും സൂചന.
ലക്‌നൗ ക്യപ്റ്റന്‍ രാഹുലിനെ ഒഴിവാക്കിയേക്കും എന്നതാണ് ശ്രദ്ധേയമായ കാര്യം. പഞ്ചാബ് അര്‍ഷ്ദീപിനെ മാത്രം നിലനിര്‍ത്തി ടീമിനെ പൊളിച്ചെഴുതും. മറ്റ് ടീമുകളുടെ സാധ്യതാ പട്ടികയും പുറത്ത്.
മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, ജസ്പ്രീത് ബുമ്ര, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: ഹെന്റിച്ച് ക്ലാസന്‍ (23 കോടി), പാറ്റ് കമ്മിന്‍സ്, അഭിഷേക് ശര്‍മ
ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്: നിക്കോളാസ് പുരാന്‍, മായങ്ക് യാദവ്, ആയുഷ് ബദോനി/മൊഹ്‌സിന്‍ ഖാന്‍
പഞ്ചാബ് കിങ്‌സ്: അര്‍ഷ്ദീപ് സിങ്
ഡല്‍ഹി ക്യാപിറ്റല്‍സ്: ഋഷഭ് പന്ത്, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്
ചെന്നൈ സൂപ്പര്‍ കിങ്‌സ്: രവീന്ദ്ര ജഡേജ, ഋതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, എം.എസ്.ധോണി
ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്മാന്‍ ഗില്‍, റാഷിദ് ഖാന്‍