ഞെട്ടിച്ച് 13കാരന്‍, ഐപിഎല്ലില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക്, കോടികള്‍ വാരുമോ
ഈ മാസം 23, 24 തീയതികളില്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ നടക്കുന്ന ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കാന്‍ 13 വയസ്സുകാരനായ വൈഭവ് സൂര്യവംശിയും യോഗ്യത നേടി. 574 പേരുടെ അന്തിമ പട്ടികയില്‍ ഇടം നേടിയ വൈഭവിന് 30 ലക്ഷം രൂപയാണ് അടിസ്ഥാന വില.
ബിഹാര്‍ സ്വദേശിയായ വൈഭവ് ഈ വര്‍ഷം ജനുവരിയില്‍ 12-ാം വയസ്സില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. 1986 ന് ശേഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് വൈഭവിനാണ്. ഐപിഎല്‍ ലേലത്തില്‍ ഏതെങ്കിലും ടീമില്‍ ഇടം നേടിയാല്‍ ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കും.
സെപ്റ്റംബറില്‍ ഓസ്‌ട്രേലിയക്കെതിരായ അണ്ടര്‍ 19 യൂത്ത് ടെസ്റ്റില്‍ 62 പന്തില്‍ 104 റണ്‍സ് നേടിയതോടെയാണ് ശ്രദ്ധേയനായത്. അണ്ടര്‍ 19 ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിലും വൈഭവ് ഇടം നേടിയിട്ടുണ്ട്.
വൈഭവിന് പുറമെ 17-കാരനായ ആയുഷ്, 18-കാരായ ആന്ദ്രെ സിദ്ധാര്‍ത്ഥ്, ക്വെന മഫാക്ക, അള്ളാ ഹാസാഫ്നര്‍ എന്നിവരും ലേല പട്ടികയിലുണ്ട്