ഇഷാന്റെ തിരിച്ചുവരവ്, സഞ്ജു പുറത്ത്, ഓസീസലേക്ക് തകര്‍പ്പന്‍ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ
ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയ്ക്ക് മുന്നോടിയായി നവംബറില്‍ നടക്കുന്ന ഇന്ത്യ എ ടീമില്‍ ഓസ്ട്രേലിയയില്‍ പര്യടനത്തിനുളള ടീമിനെ പ്രഖ്യാപിച്ചു. റിതുരാജ് ഗെയ്ക്കുവാദ് നയിക്കുന്ന ഇന്ത്യ എ ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ ഇടം നേടി എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. 15 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. അഭിമന്യു ഈശ്വരന്‍ വൈസ് ക്യാപ്റ്റന്‍.
'ഓസ്ട്രേലിയ എയ്ക്കെതിരെ മക്കായിലും മെല്‍ബണിലുമായി രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ ഇന്ത്യ എ കളിക്കുക. പിന്നീട് പെര്‍ത്തില്‍ ഇന്ത്യന്‍ സീനിയര്‍ ടീമിനെതിരെ മൂന്ന് ദിവസത്തെ ഇന്‍ട്രാ-സ്‌ക്വാഡ് മത്സരത്തിലും പങ്കെടുക്കും' ബിസിസിഐ പ്രസ്താവനയില്‍ പറഞ്ഞു. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിന്റെ തയ്യാറെടുപ്പിന്റെ ഭാഗമായിരിക്കും ഈ മത്സരം.
കിഷനൊപ്പം അഭിഷേക് പൊരേലും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. എന്നാല്‍ ദുലീപ് ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച സഞ്ജു സാംസണിനെ ഇന്ത്യ എ ടീമിലെടുത്തില്ല. ഇതോടെ സഞ്ജുവിന്റെ ടെസ്്റ്റ് അരങ്ങേറ്റം ത്രിശങ്കുവിലായി.
ഈ വര്‍ഷം ആദ്യം ബിസിസിഐയുടെ കേന്ദ്ര കരാറുകളില്‍ നിന്ന് കിഷനെ ഒഴിവാക്കിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ പകുതിയില്‍ തിരിച്ചുപോയതും തുടര്‍ന്ന് ജാര്‍ഖണ്ഡ് ടീമിനായി ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ കളിക്കാതിരുന്നതും ആണ് ബിസിസിഐയെ പ്രകോപിപ്പിച്ചത്.
എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായ ഇഷാന്‍ തെറ്റുതിരുത്തി. മാത്രമല്ല മികച്ച പ്രകടനത്തിലൂടെ കിഷന്‍ വീണ്ടും ബിസിസിഐയുടെ ശ്രദ്ധയില്‍പ്പെട്ടു. കഴിഞ്ഞ മാസം ദുലീപ് ട്രോഫിയില്‍ ഇന്ത്യ സിക്കുവേണ്ടി സെഞ്ച്വറി നേടിയതും ഇറാനി കപ്പില്‍ റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കുവേണ്ടി കളിച്ചതും കിഷന് ഗുണം ചെയ്തു. ഈ സീസണില്‍ ജാര്‍ഖണ്ഡ് ടീമിന്റെ ക്യാപ്റ്റനാണ് കിഷന്‍.
ദേവ്ദത്ത് പടിക്കല്‍, ബാബ ഇന്ദ്രജിത്ത്, റിക്കി ഭൂയി എന്നിവരും ഇന്ത്യ എ ടീമില്‍ പിടിച്ചിട്ടുണ്ട്. അടുത്തിടെ ടി20 അരങ്ങേറ്റം നടത്തിയ നിതീഷ് കുമാര്‍ റെഡ്ഡിയും ഫാസ്റ്റ് ബൗളിംഗ് ഓള്‍ റൗണ്ടര്‍ റോളില്‍ ഇന്ത്യ എ ടീമിലുണ്ട്.
ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യ എ ടീം: രുതുരാജ് ഗെയ്ക്ക്വാദ് (ക്യാപ്റ്റന്‍), അഭിമന്യു ഈശ്വരന്‍ (വൈസ് ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ദേവ്ദത്ത് പടിക്കല്‍, റിക്കി ഭൂയി, ബാബ ഇന്ദ്രജിത്ത്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് പൊരേല്‍ (വിക്കറ്റ് കീപ്പര്‍), മുകേഷ് കുമാര്‍, ഖലീല്‍ അഹമ്മദ്, യമവെ ദയാല്‍, നവ്ദീപ് സെയ്‌നി, മനവ് സുതാര്‍, തനുഷ് കോട്ടിയന്‍.