Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

സ്‌കിന്‍കിസിനേയും പിടിച്ച് പുറത്താക്കുന്നു, ബ്ലാസ്റ്റേഴ്‌സില്‍ കൊട്ടാര വിപ്ലവം

12:03 PM Jan 12, 2025 IST | Fahad Abdul Khader
Updated At : 12:03 PM Jan 12, 2025 IST
Advertisement

മോശം പ്രകടനത്തിന്റെ പേരില്‍ സ്വീഡിഷ് കോച്ച് മികായേല്‍ സ്റ്റാറെയെ പുറത്താക്കിയ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ അടുത്ത നീക്കം സ്പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസിനെതിരെയാകുമെന്ന് റിപ്പോര്‍ട്ട്. സ്റ്റാറെയെ കോച്ചായി നിയമിച്ചതും താരങ്ങളുടെ സ്‌കൗട്ടിംഗ് വൈകിയതും മികച്ച റിസര്‍വ് താരങ്ങളുടെ അഭാവവും സ്‌കിന്‍കിസിന്റെ പിഴവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

Advertisement

വരുന്ന സീസണില്‍ പുതിയ കോച്ചിനും അനലിസ്റ്റിനും താരങ്ങളെ തിരഞ്ഞെടുക്കാനുള്ള അവസരം നല്‍കാനാണ് മാനേജ്മെന്റ് ആലോചിക്കുന്നത്. ഒഡീഷ എഫ്സിയുടെ സ്പാനിഷ് കോച്ച് സെര്‍ജിയോ ലൊബേറ ബ്ലാസ്റ്റേഴ്സിലേക്ക് വന്നേക്കുമെന്നും അദ്ദേഹത്തിനൊപ്പം പുതിയതാരങ്ങളും ടീമിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബ്ലാസ്റ്റേഴ്സിലേക്കുള്ള ചേക്കേറ്റത്തെക്കുറിച്ച് ലൊബേറ ഇതുവരെ പ്രതികരിച്ചിട്ടില്ല. ലൊബേറ നിലവില്‍ കൊച്ചിയിലുണ്ട്.

Advertisement

രാഹുല്‍ കളിക്കില്ല

ഇരു ടീമുകളും തമ്മിലുള്ള ധാരണ പ്രകാരം നാളത്തെ മത്സരത്തില്‍ കെ.പി. രാഹുല്‍ ഒഡീഷയ്ക്കുവേണ്ടി കളിക്കില്ല. രാഹുലിനെ ഒഡീഷയ്ക്കും സൗരവ് മണ്ഡലിനെ വായ്പ അടിസ്ഥാനത്തില്‍ ഗോകുലം കേരള എഫ്സിക്ക് നല്‍കിയ ബ്ലാസ്റ്റേഴ്സ്, ഡിഫന്‍ഡര്‍മാരായ മിലോസ് ഡ്രിന്‍സിച്, അലക്സാണ്ടര്‍ കോയെഫ് എന്നിവരെയും കൈവിടാന്‍ സാധ്യതയുണ്ട്.

ചുരുക്കത്തില്‍, ബ്ലാസ്റ്റേഴ്സില്‍ വലിയ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനിരിക്കുകയാണ്.

Advertisement
Next Article